Search This Blog

Thoughts on🔹 "മാസ്റ്റർ"

🔹 1009. "മാസ്റ്റർ"

Gnr :- Action Drama 
Lang :- തമിഴ്
തിയേറ്ററിൽ ആദ്യദിവസം കണ്ടിറങ്ങിയ ഈ ചിത്രം " വിജയ് സേതുപതി - വിജയ് - ലോകേഷ് " ടീം നൽകിയ പ്രതീക്ഷ പാടെ തകർത്ത കാഴ്ചയാണ് നൽകിയത് , 50% ലോകേഷ് ചിത്രവും 50% വിജയ് ഫോർമാറ്റ് ചിത്രവുമാണെന്ന് റിലീസിന് മുന്നേ സംവിധായകൻ പറഞ്ഞിരുന്നു.
രണ്ടുപേരുടെയും നഷ്ടപ്പെട്ട 50% പറയാം.

#വിജയ്-
നായികയെ കാണുമ്പോൾ നാവ് അണ്ണാക്കിൽ മുട്ടിച്ചു കോപ്രായം നടത്തുന്ന പ്രണയ രംഗങ്ങൾ,
നാടൻ പെൺകൊടിയാണെങ്കിലും പാട്ടുസീനിൽ ടൂപീസുടുത്ത് മലക്കം മറിയുന്ന വിദേശസോങ്ങുകൾ,
പ്രാസമൊപ്പിച്ച നെടുനീളൻ ഡയലോഗുകൾ,
മറ്റാർക്കും സ്ക്രീൻ സ്പേസ് ഇല്ലാത്ത വിധം വൺമാൻഷോ,
വാലായും വാലാട്ടിയായും നൻപൻ കഥാപാത്രങ്ങൾ...
തുടങ്ങി ഷർട്ടിന്മേൽ ഷർട്ടിട്ട് നടത്തുന്ന വിജയ് ചിത്രങ്ങളിലെ ആവശ്യ വസ്തുതകൾ (50%) ഒഴിവാക്കിയ സിനിമയാണ് മാസ്റ്റർ.

#ലോകേഷ്- മികച്ച കഥ, പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ സാധിക്കുന്ന കഥാപശ്ചാത്തലം, താരത്തിന് ഉപരി കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന മാസ്സ് പരിവേഷം, അവതരണത്തിലെ ഒതുക്കം...
എന്നീ വശങ്ങൾ(50%)  ഇല്ലാത്ത ഒരു ലോകേഷ് ചിത്രമാണ് മാസ്റ്റർ.

My Rating : 2/5

മാനഗരവും കൈതിയും കണ്ട പ്രേക്ഷകർ ലോകേഷിൽ പ്രതീക്ഷവെക്കുമെന്നത് ഉറപ്പാണല്ലോ, അവിടെയാണ് ചിത്രം ആദ്യം പരാജയപ്പെടുന്നത്,
ഇൻട്രോ ഫൈറ്റ്, കമ്പഡി രംഗം, നായകൻ - വില്ലൻ ആദ്യ കൂടിക്കാഴ്ച, നായകൻ - നായിക റിലേഷൻ, ക്ലൈമാക്സിലെ അമ്പെയ്ത്ത്, തുടങ്ങി രോമാഞ്ചമുണ്ടാക്കാനും രസിപ്പിക്കാനും എഴുതിയ പല രംഗങ്ങളും നനഞ്ഞ പടക്കമായ് മാറുന്ന കാഴ്ചയാണ് സമ്മാനിച്ചത്.

നായികയെ കൊല്ലാൻ വന്ന ഗുണ്ടകളെ  ഓടിക്കുന്ന പയ്യൻ ഒരു ബോറൻ കാസ്റ്റിംഗ് ആയിരുന്നു, കൂടാതെ പാട്ടു രംഗങ്ങളിലെ ചില തട്ടിക്കൂട്ട് രംഗങ്ങളും കാഴ്ചയെ ബാധിക്കുന്നുണ്ട്. 
ആൻഡ്രിയ ,ശന്തനു തുടങ്ങി സബ്പ്ലോട്ടുകൾ ഒന്നും തന്നെ വേണ്ടത്ര കണക്ട് ചെയ്യപ്പെടുന്നില്ല, അതുകൊണ്ടുതന്നെ കഥയിൽ എവിടേയും JD എന്ന നായകനിൽ പ്രേക്ഷകർ എൻഗേജ്ഡ് ആവുന്നില്ല എന്നതും റീവാച്ചിനുള്ള സാധ്യതയെ മങ്ങിപ്പിക്കുന്നു.

ക്ലൈമാക്സ് ഫൈറ്റ്, ഇൻ്റർവെൽ ഫൈറ്റ്, വാത്തി സോങ് , വിജയുടെ ഒതുക്കം വന്ന പെർഫോമൻസ്, വിജയ് സേതുപതിയുടെ ക്യാരക്ടറൈസേഷനും ആറ്റിറ്റ്യൂഡും ഫ്ലാഷ്ബാക്കും
പിന്നെ ഇതിന് എല്ലാത്തിനുമുപരി അനിരുദ്ധ് നൽകിയ സംഗീതവും 
മാസ്റ്റർ എന്ന തട്ടിക്കൂട്ട് കഥയിലെ തെറ്റില്ലാത്ത ചിത്രം കണ്ടിരിക്കാൻ തക്കവണ്ണം കൊണ്ടെത്തിച്ചു എന്നുപറയാം.

ലേസി സ്ക്രീൻപ്ലെയും അനാവശ്യ സബ്പ്ലോട്ടുകൾ കൊണ്ട് ദൈർഘ്യം കൂട്ടിയ ആഖ്യാനവും മാളവികയടക്കം ചില മിസ്കാസ്റ്റിങ്ങും
ലോകേഷിൻ്റെ പോരായ്മയായി തന്നെ കണക്കാക്കേണ്ടി വരും.
എന്നിരുന്നാൽ കൂടി ആകെ തുകയിൽ ചിത്രം മോശമല്ല, ഒരുപാട് ഡെവലപ്പ് ചെയ്യാൻ സാധിക്കുന്ന ചെയ്യേണ്ടിയിരുന്ന ഒരു ചിത്രത്തെ ഉപയോഗിക്കാൻ സാധിക്കാതെ പോയി എന്നതാണ് പോരായ്മ.
 
profile ]

മാസങ്ങൾക്ക് ശേഷം തിയേറ്ററിൽ റിലീസായ ഈ ചിത്രം പോരായ്മയെ ചൂണ്ടിക്കാട്ടി കാണാൻ പോകുന്ന പ്രേക്ഷകനെ മടുപ്പിക്കുന്നത് തീർത്തും അനൗചിത്യമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ആമസോൺ പ്രൈം റിലീസും രണ്ടാഴ്ചയും കഴിഞ്ഞ് നെഗറ്റീവുകൾ ബൂസ്റ്റ് ചെയ്തു കൊണ്ടുള്ള ഈ അഭിപ്രായം ഷെയർ ചെയ്യുന്നത്.

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 #SpaceSweepers

No comments: