Thoughts on🔹" വെള്ളം "
🔹 1008. " വെള്ളം "
Gnr :- Drama
Lang :- മലയാളം
പല കാരണങ്ങൾ കൊണ്ടും ജയസൂര്യയെ അത്ര താൽപര്യമൊന്നുമില്ലാത്തൊരാളാണ് ഞാൻ, മികച്ചതാണെങ്കിലും ജയസൂര്യ ചിത്രങ്ങൾ കാണാൻ പൊതുവേ തോന്നാറുമില്ല, എന്നിരുന്നാൽ കൂടി അഭിപ്രായം നല്ലതാണെങ്കിൽ ടിക്കറ്റെടുക്കാൻ യാതൊരു മടിയും കാണിക്കാറുമില്ല.
വെള്ളം അങ്ങനെ കണ്ട ചിത്രമാണ്, ജയസൂര്യ എന്ന അഭിനേതാവിൻ്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്.
മുഴുക്കുടിയനായ മുരളിയുടെ ജീവിതമാണ് ചിത്രം പറയുന്നത്, ക്യാപ്റ്റൻ ഒരുക്കിയ സംവിധായകനാണെങ്കിലും ഇത്തവണ സെൻ്റി-കണ്ണീർ സീരിയൽ ആഖ്യാനമല്ല എന്നത് പ്രത്യേകം എടുത്തു പറയണം.
ആദ്യത്തെ അരമണിക്കൂർ കയ്യൊതുക്കമില്ലാതെ നാടകീയത നിറഞ്ഞ ഒരുപിടി രംഗങ്ങൾ പ്രേക്ഷകന് നൽകുന്നുണ്ട് ചിത്രം, അതിൽ തന്നെ എടുത്തു പറയേണ്ട ഒരു രംഗമാണ് ഷാപ്പ് സോങ്, അതിനു വേണ്ടി ഉണ്ടാക്കിയ രംഗവും ആർട്ടും കാട്ടിലെ ലൊക്കേഷനുമെല്ലാം സിനിമയുമായി ഒരുപാട് വേറിട്ട് നിൽക്കുന്നുണ്ട്,
ഇതിനുശേഷം ചിത്രം ട്രാക്കിൽ കയറുകയും പിന്നീട് നല്ലൊരു കഥയുടെ മികച്ച അവതരണത്താൽ പ്രകടനത്താൽ നല്ലൊരനുഭവം നൽകുന്നുമുണ്ട് വെള്ളം.
ജയസൂര്യയുടെ എണ്ണംപറഞ്ഞ പ്രകടനം തന്നെയാണ് ഹൈലൈറ്റ്, അത്രമേൽ മനോഹരമായി കഥാപാത്രമായി ജീവിക്കുന്നുണ്ട് ജയസൂര്യ, എല്ലാംകൊണ്ടും പൂർണത കൈവരിച്ച കഥാപാത്രം, നല്ലൊരു ക്ലൈമാക്സും കാണുന്ന പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന രണ്ടു മണിക്കൂറും ഈ ചിത്രം നൽകുമെന്നത് ഉറപ്പ്.
എടുത്തു പറയാൻ ഒരു പിടി മികച്ച രംഗങ്ങളുണ്ട് എന്നാൽ അണിയറക്കാരുടെ പല ഇൻറർവ്യൂകളും കണ്ട് ചിത്രത്തിൻ്റെ കഥ ഏകദേശം ധാരണയുള്ള പ്രേക്ഷകന് അത്തരം രംഗങ്ങൾ കൂടി സ്പോയിലർ ആക്കുമ്പോൾ പിന്നീട് ചിത്രത്തിൽ ആകാംഷ ഉള്ള ഒന്നും തന്നെ ബാക്കിയുണ്ടാകില്ല എന്നത് കണക്കിലെടുത്ത് കൂടുതൽ പറയുന്നില്ല, ധൈര്യമായി കുടുംബത്തോടൊപ്പം ചിത്രം കാണാം.
My Rating : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》 #South_4
Samyuktha Menon Jayasurya Vellam Movie
No comments: