Search This Blog

Thoughts on🔹" ഭൂമി "

🔹 1004. " ഭൂമി "

Gnr :- Drama 
Lang :- തമിഴ്
മനുഷ്യർക്ക് ജീവിക്കാൻ സാധിക്കാത്ത ഗ്രഹങ്ങളെ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുന്ന ഭൂമിയാക്കി മാറ്റാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ ലോകത്തിലെ എല്ലാ ഗവേഷകരും അത് സാധിക്കില്ല എന്ന് പറഞ്ഞു, ഭൂമിനാഥൻ ഒഴികെ.

പതിനാറാം വയസ്സിൽ ചെറിയൊരു സാറ്റ്ലൈറ്റ് കണ്ടുപിടിച്ച് നാസ വരെ എത്തിയ ഭൂമിനാഥൻ വലിയൊരു ദൗത്യത്തിന് മുൻപ് ഒരു മാസത്തെ ഇടവേളയെടുത്ത് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നു.
കോർപ്പറേറ്റ് കമ്പനികളുടെ ചൂഷണം കൊണ്ട് വറ്റിവരണ്ട തൻറെ ഗ്രാമം ഭൂമിനാഥനെ നാസയിലെ ജോലി രാജിവെച്ച് കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നു.

#പാഞ്ചിക്കുട്ടൻ : മാങ്ങാത്തൊലി ഇതിനൊക്കെ ആരഡെയ് പണം മുടക്കിയത്?

#ലല്ലു : 'വ്യവച്ചായ് പ്രച്ചനം' ഒരു പൊന്മുട്ടയിടുന്ന താറാവാണ് പാഞ്ചിക്കുട്ടാ! 

#പാ.ക്കു. : എന്നാൽ ആ താറാവ് മുക്കിതൂറിയിട്ട മുട്ടയാടാ, ഭൂമി.

സിനിമ തുടങ്ങി ആദ്യത്തെ ഒരു മിനുറ്റിൽ തന്നെ ഈ സിനിമയുടെ നിലവാരത്തെക്കുറിച്ച് പ്രേക്ഷകന് ഒരു ധാരണ കിട്ടും, ക്ലൈമാക്സിൽ എത്തുമ്പോൾ (ഭൂമിയോളം ക്ഷമിച്ചാൽ മാത്രം) പ്രേക്ഷകൻ്റെ സകല ധാരണകളെയും കാറ്റിൽ പറത്തി  കൾട്ടോം കി കൾട്ടെന്ന പോലെ കർഷക ഉദ്ധാരണവും തമിഴ് വണക്കവും വന്ദേമാതരം പാടലുമെല്ലാമായി സിനിമ അസഹനീയമായി കൊണ്ടവസാനിപ്പിക്കുന്നു.

 കഥ കൊണ്ടും അവതരണം കൊണ്ടും പ്രകടനം കൊണ്ടും ലോജിക്ക്, ക്ലീഷേ ആഖ്യാനം കൊണ്ടും സർവ്വം പരാജയമായ ഈ ചിത്രത്തിൽ നിധി അഗർവാളിൻ്റെ നായികവേഷവും പ്രകടനവും അങ്ങേയറ്റം പരിതാപകരമാണ്. 
താല്പര്യമുള്ളവർക്ക് വേണമെങ്കിൽ കണ്ടുനോക്കാം.

My Rating : 0.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 #ഗാർഡിയൻ

No comments: