Thoughts on "CONFESSIONS"
നാട് നേരിടുന്ന പ്രതിസന്ധി, ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഒപ്പം നിന്ന് ആക്രമിക്കുന്ന ഈ ഘട്ടത്തിൽ മറ്റെന്തിനെക്കാളും പ്രാധാന്യം കൊടുക്കേണ്ടത് നമ്മുടേയും നമുക്കുചുറ്റുമുള്ളവരുടേയും ജീവനും ജീവിതത്തിനും തന്നെയാണ്... ഒന്നിച്ച് നിൽക്കാം, നേരിടാം..
🔹 1034. " #CONFESSIONS "
Gnr :- Mystery/Drama
Lang :- ജാപ്പനീസ്
സ്കൂളിൽ വെക്കേഷൻ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ദിവസം മോർഗുച്ചി ടീച്ചർ തൻറെ വിദ്യാർത്ഥികളോട് ഒരു കഥ പറയുന്നു. ഈ ക്ലാസോടുകൂടി തൻ്റെ അധ്യാപനം അവസാനിപ്പിക്കുകയാണെന്നും അതിനുള്ള കാരണം തൻറെ ഒരേയൊരു മകൾ മരണപ്പെട്ടത് കൊണ്ടാണെന്നും പറയുന്ന മോർഗുച്ചി വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയുന്നു...
മകളുടെ മരണം ഒരു കൊലപാതകമാണെന്നും അവളെ കൊന്നത് ഈ ക്ലാസിലെ രണ്ടു കുട്ടികൾ ആണെന്നും അവർക്ക് തൊട്ടുമുൻപ് കുടിക്കാൻ കൊടുത്ത പാലിൽ എയ്ഡ്സ് രക്തം കലർത്തിയെന്നും........
മാസ്റ്റർ ഷോട്ടിൽ തന്നെ ആ ക്ലാസിനെ പറ്റിയും കുട്ടികളെ പറ്റിയും വ്യക്തമായ ധാരണ സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. തുടർന്ന് അവർക്കുള്ളിൽ വരുന്ന മാറ്റങ്ങളും മോർഗുച്ചിയുടെ പ്രതികാരവും സിനിമ സംസാരിക്കുമ്പോൾ കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ തുറക്കുകയും ചിത്രം നല്ലൊരു അനുഭവമാവുകയും ചെയ്യുന്നുണ്ട്.
----------My Rating : 3/5----------
കുട്ടികളിലെ അക്രമവാസന, അതിനുള്ള കാരണങ്ങളും നിയമങ്ങളിലെ പഴുതുകളും സിനിമ സംസാരിക്കുന്നു.
വളരെ വേഗത കുറഞ്ഞ ആഖ്യാനം ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടാത്തവർക്ക് ഒരു ബോറൻ അനുഭവമായേക്കാം.
കൂടാതെ ചില രംഗങ്ങൾ
അനാവശ്യവും സിനിമയുടെ കഥപറയുന്ന ക്വാളിറ്റി നിലനിർത്താൻ സാധിക്കാതെ പോയതും തന്നെയാണ്... ക്ലൈമാക്സ് അടക്കം അത്തരം രംഗങ്ങൾ ആകെത്തുകയിൽ നിരാശ സമ്മാനിക്കുന്നുണ്ട്.
എന്നിരുന്നാലും ഒരു തവണ കണ്ടു മറക്കാം ഈ കുറ്റസമ്മതം.
next 》》 #DetectiveChainatown
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: