Search This Blog

Thoughts on🔹"#മങ്കാത്ത"

🔹 1033. "മങ്കാത്ത"

Gnr :-  Action 
Lang :- തമിഴ്
എന്തൊരു ഗംഭീര സിനിമയാണിത് , തുടക്കം മുതൽ തീരുന്ന വരെ ഒരു പൊളി പടം. എത്ര വട്ടം കണ്ടാലും മടുക്കാത്ത ഒരു പെർഫെക്റ്റ് എൻഗേജിംങ് എൻ്റർടൈനർ.

വെങ്കട് പ്രഭു സംവിധാനം ചെയ്ത് തല അജിത്ത്, ആക്ഷൻ കിങ് അർജുൻ, തൃഷ, ആൻഡ്രിയ, ലക്ഷ്മി റായി തുടങ്ങി ഒത്തിരി അഭിനേതാക്കൾ വേഷമിട്ട ഈ ചിത്രം
അതുവരെ കണ്ട തമിഴ് ആക്ഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി
നെഗറ്റീവ് ഷേഡുള്ള 
നായകൻ്റെ ഒന്നൊന്നര SWAGആണ് മങ്കാത്ത 
പ്രേക്ഷകന് നൽകുന്നത്.

സിനിമയുടെ ഏറ്റവും ഗംഭീര പോസിറ്റീവ് തലയുടെ പെർഫോ തന്നെയാണ്, അതിനെ സ്ക്രീനിൽ അനുഭവിപ്പിക്കാൻ GOOSEBUMPS ക്രിയേറ്റ് ചെയ്യാൻ തക്കവണ്ണം കഥയും പശ്ചാത്തലസംഗീതവും പാക്കേജ് ചെയ്ത് മേക്കിങ് കോളിറ്റി ആദ്യാവസാനം നിലനിർത്തിയ മങ്കാത്ത
എന്നും പ്രിയപ്പെട്ട ചിത്രമാകുന്നുണ്ട്.

ഫ്രെയിമുകൾ, ആക്ഷൻ മൂവുകൾ, ബിൽഡപ്പ് അതിനൊത്ത ക്യാരക്ടറൈസേഷൻ സിനിമയുടെ താളം തന്നെ മാറ്റുന്ന ട്വിസ്റ്റുകൾ അങ്ങനെ മങ്കാത്ത പ്രിയപ്പെട്ടതിൽ പ്രിയപ്പെട്ടതാകാൻ ഒരുപാട് കാരണങ്ങളുണ്ട്.  അജിത് കുമാറിൻ്റെ അൻപതാം സിനിമയായാണ് മങ്കാത്ത തീയേറ്ററിൽ എത്തിയത്. പുള്ളി അത് അറിഞ്ഞാഘോഷിച്ചിട്ടുണ്ട്. ഒരു woow ഫീലുള്ള മങ്കാത്ത... നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ!!!

My Rating : 4.5/5

next 》》 #ജാതിരത്നലു

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക
 - @YaduEZr

No comments: