Thoughts on 🔹 "സുൽത്താൻ"
🔹 1032. "സുൽത്താൻ"
Gnr :- Action Drama
Lang :- തമിഴ്
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയതാണെങ്കിലും വീഞ്ഞ് ഇഷ്ടപ്പെടുന്നവർക്ക് രുചിച്ച് നോക്കാം, രസിച്ചിരിക്കാം.
ജനിച്ചപ്പോൾ തന്നെ അമ്മ നഷ്ടപ്പെട്ട സുൽത്താൻ പിന്നീട് വളരുന്നത് നാട്ടിലെ പ്രമാണിയായ അച്ഛൻ്റെ കീഴിലും അവരുടെ നൂറോളം ഗുണ്ടകളുടെ തണലിലുമാണ്.
മരിക്കുന്നതിനു മുൻപ് അച്ഛൻ ഏറ്റെടുത്ത ഒരു ദൗത്യം അതിലൂടെ പറയുന്ന കഥയാണ് സുൽത്താൻ പ്രേക്ഷകർക്ക് നൽകുന്നത്.
നല്ലൊരു ആദ്യപകുതിയും തീർത്തും നിരാശപ്പെടുത്തുന്ന
കണ്ടിരിക്കാൻ പ്രയാസം തോന്നിക്കുന്ന രണ്ടാംപകുതിയുമാണ് സിനിമയ്ക്കുള്ളത്.
കാർത്തി, രശ്മിക , ലാൽ എന്നിവർ തരക്കേടില്ല എന്നും പറയാം, കാർത്തിയുടെ മുൻചിത്രങ്ങൾ നൽകിയ ഒരു തൃപ്തി സുൽത്താൻ എവിടേയും നൽകുന്നില്ല.
ഇൻറർവെൽ ആക്ഷൻ, അതിലേക്ക് കൊണ്ടുവന്ന ബിൽഡപ്പ് ആ രംഗങ്ങൾക്കൊത്ത BGM എന്നിവ വളരെ മികച്ചതായി തോന്നി.
' #റെമോ ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത സുൽത്താൻ ഈ ജോണർ ചിത്രങ്ങളുടെ സ്ഥിരം ടെമ്പ്ലേറ്റ് പിന്തുടർന്ന് എന്നാൽ അതിനൊത്ത ക്വാളിറ്റി നിലനിർത്താൻ സാധിക്കാതെ പോയ സിനിമയാണ്.
ഇത്തരം എൻ്റർടൈനറുകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടു നോക്കാം.
My Rating : 1.5/5
next 》》 #ബാൻഷി - LastSeason
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: