Search This Blog

Thoughts on🔹 "THE NEIGHBORS"

🔹 874. "ദി നൈബേഴ്സ്"

Gnr :- Thriller Drama 
Lang :- കൊറിയൻ
രണ്ടുമണിക്കൂർ ദൈർഘ്യത്തിൽ അധികം ബോറടിപ്പിക്കാത്ത എന്നാൽ എടുത്തു പറയാൻ ഒന്നുമില്ലാത്ത വെറുതെ നേരമ്പോക്കിന് കാണാൻ സാധിക്കുന്ന ഡ്രാമ ത്രില്ലറാണ് ഈ ചിത്രം.
- Yadu EZr

ആളുകളെ നിഷ്കരുണം കൊന്നു തള്ളുന്ന ഒരു സൈക്കോ കില്ലർ, അയാൾ കൊന്നുതള്ളിയ
ഒരു സ്കൂൾ കുട്ടിയുടെ രണ്ടാനമ്മ, ഇവർ താമസിക്കുന്ന ഫ്ലാറ്റിലെ
സെക്യൂരിറ്റി , അതേപോലെ അതേ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ഗുണ്ട. 
കൂടാതെ കില്ലർ ബോഡി മറവ് ചെയ്യാൻ ഉപയോഗിക്കുന്ന ബാഗ്
വിൽപ്പന നടത്തുന്ന ഒരു കടക്കാരനും തുടർച്ചയായി പിസ്സ ഡെലിവറി ചെയ്യുന്ന ഡെലിവറി ബോയും.

ഇവരെ ഒരുമിപ്പിച്ച് മൾട്ടി ലെയറിൽ കഥ പറയുന്ന ഒരു ത്രില്ലർ ചിത്രമാണ് "ദി നൈബേഴ്സ്''.

കൊറിയൻ ലാലേട്ടൻ എന്ന് വിളിപ്പേരുള്ള "ഡോൺ ലീ"യുടെ സാന്നിധ്യം കൊണ്ട് ഈയിടെയായ് ശ്രദ്ധിക്കപ്പെട്ടു എന്നതൊഴിച്ചാൽ
വേഗത കുറഞ്ഞ ആഖ്യാനത്തിൽ കഥപറയുന്ന ഈ ത്രില്ലർ ചിത്രം എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തണമെന്നില്ല.

"My Rating : 3/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

No comments: