Search This Blog

Thoughts on🔹"THE SWINDLERS"

🔹 875. "ദി സ്വിൻഡ്ലേഴ്‌സ്"

Gnr :- Revenge Thriller  
Lang :- കൊറിയൻ
മണിചെയിൻ തട്ടിപ്പ് വഴി കോടാനുകോടികൾ പറ്റിച്ചു നാടുവിടുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത വില്ലൻ.  എന്നാൽ അയാളുടെ മരണവാർത്ത വിശ്വസിക്കാതെ അയാളെ തേടുന്ന കുറച്ചുപേർ.
പരസ്പരം പറ്റിക്കുന്ന ഇവർ പ്രത്യക്ഷത്തിൽ കാണിക്കാത്ത മറ്റെന്തോ ഒന്ന് ഉള്ളിൽ ഒളിപ്പിക്കുന്നുണ്ട്. 

അപ്രതീക്ഷിതമായി കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത സിനിമയാണ് ദി സ്വിൻഡ്ലേഴ്‌സ്.

ദി സ്വിൻഡ്ലേഴ്‌സ് എന്നാൽ കബളിപ്പിക്കുന്നവർ എന്നാണ് അർത്ഥം, അതെ പരസ്പരം വിശ്വാസവഞ്ചന കാണിക്കുന്ന ഇവർ അതുവഴി ഓരോ രംഗവും പ്രേക്ഷകന് നല്ലൊരു അനുഭവം നൽകുന്നുണ്ട്.

വേഗത കുറഞ്ഞ ആഖ്യാനമാണെങ്കിലും  ഉദ്യോഗജനകമായ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാൽ ക്ലൈമാക്സ് വരെ കണ്ടിരുത്തുമ്പോൾ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റിൽ ചിത്രം പൂർണത നേടുന്നു. 

പ്രധാന താരങ്ങളുടെ നല്ല പ്രകടനവും വിശ്വാസയോഗ്യമായ കഥയും അതിൻറെ കൊള്ളാവുന്ന അവതരണവുമെല്ലാമായ് 
"ദി സ്വിൻഡ്ലേഴ്‌സ്" മോശമല്ലാത്തൊരു സിനിമാനുഭവം തന്നെ നൽകും.

"My Rating : 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

No comments: