Thoughts on 🔹"THE OTHER ME"
🔹 907. "ദി അദർ മി"
Gnr :- Thriller Drama
Lang :- ഗ്രീക്ക്
ഗ്രീക്ക് ഭാഷാ ചിത്രങ്ങൾ താരതമ്യേനെ എനിക്ക് വലിയ പ്രിയപ്പെട്ടതൊന്നുമല്ല, അനാവശ്യ ലാഗും ഒരു തൃപ്ത്തി നൽകാത്ത ആഖ്യാനവും കൊണ്ട് പല ചിത്രങ്ങളും കണ്ടു തീർക്കാറില്ല. എന്നാൽ 'THE OTHER ME' എന്ന ഈ ചിത്രം
പോസ്റ്റർ കൊണ്ടും , പേരുകൊണ്ടും , ജോണറ് കൊണ്ടും പ്രതീക്ഷയോടെ സമീപിച്ച സിനിമയാണ്.
-Yadu EZr
യാതൊരു തെളിവും അവശേഷിക്കാതെ തുടരെ നടക്കുന്ന കുറച്ചു കൊലപാതകങ്ങൾ , പോലീസിന് വഴിമുട്ടിയ ഈ അന്വേഷണത്തിൽ സഹായിക്കാൻ വേണ്ടി ക്രിമിനോളജി പ്രൊഫസർ 'ദിമിത്രിസ്' എത്തുകയും
പൈതഗോറസ് ഫ്രണ്ട് നമ്പേഴ്സും പൈതഗോറസ് ക്വാട്ട്സുമടക്കം ചില കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്യുന്നു.
വെൻറിലേറ്ററിൽ കിടക്കുന്ന അച്ഛൻ്റെ ഓർമ്മകളും കേസന്വേഷണവും എല്ലാമായി 'ദിമിത്രിസ്' ഇമോഷണലി ഡൗൺ ആയ് തന്നെ ചിത്രത്തിലുടനീളം കാണാം. ഇതിലൂടെയാണ് ചിത്രം ബാക്കി കഥ പറയുന്നത്.
സ്ഥിരം കണ്ടുവരുന്ന ബൈബിൾ വചനങ്ങൾ കില്ലർ ഉപയോഗിച്ചില്ല എന്നത് മലയാളം ത്രില്ലറുകൾ മാത്രം കാണുന്നവർക്ക് മഹത്തായൊരു അനുഭവം തന്നെയാകും .
വേഗത കുറഞ്ഞ ആഖ്യാനം കൊണ്ട് സിനിമ എവിടെയും ത്രില്ലടിപ്പിക്കുന്നില്ല, മാത്രമല്ല നായകൻ്റെ ക്യാരക്ടറൈസേഷൻ അത്യാവശ്യം ബോറിംങുമാണ്. ഇതെല്ലാം സഹിച്ചിരുന്നാൽ
ഒരു ശരാശരി സിനിമ കണ്ടുതീർക്കാം.
"My Rating : 2.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
No comments: