Search This Blog

Thoughts on🔹 "ONE DAY"

🔹 868. "വൺഡേ"

Gnr :- DRAMA
Lang :- തായ്
Spoiler :- There may be.
തായി സിനിമകളോട് എന്തെന്നില്ലാത്ത ഒരിഷ്ട്ടമുണ്ട്, അതിനുള്ള പ്രധാന കാരണം ആ ഭാഷയിലെ ഒരുപാട് സിനിമകളൊന്നും കണ്ടിട്ടില്ല, കണ്ടവയാണെങ്കിൽ എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന മികച്ച സിനിമകളും.
വൺഡേ അത്തരമൊരു മികച്ച സൃഷ്ട്ടിയാണ്.

-Yadu EZr

തീർത്തും അന്തർമുഖനായ ITമേഖലയിൽ വർക്ക് ചെയ്യുന്ന നായകൻ. തൻ്റെ ഓഫീസിലെ സഹപ്രവർത്തകയോട് പ്രണയം തോന്നുകയും അവളത് നിരസിക്കുകയും ചെയ്യുന്നു. മുതൽവനിൽ അർജുൻ ഒരു ദിവസം മുഖ്യമന്ത്രി ആകുന്നതുപോലെ നമ്മുടെ നായകന്  ഒരുദിവസം മാത്രം അവളുടെ കാമുകനാകാൻ അവസരം കിട്ടുന്നു. 
ഇതിനിടെ നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. 

തുടക്കം മുതൽ തീരുന്ന വരെ ഒരേഫ്ലോയിൽ കണ്ടുതീർക്കാൻ സാധിക്കുന്ന എടുത്തുപറയത്തക്ക പോരായ്മകളില്ലാത്ത ഒരു മികച്ച ഡ്രാമയാണ് ഈ ചിത്രം.
പ്രധാന കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, സിനിമയുടെ പശ്ചാത്തലത്തിനൊത്ത അവതരണ മികവ് അങ്ങനെ തുടങ്ങി കണ്ടിരിക്കുന്ന പ്രേക്ഷകൻ്റെ മനസ്സ് തൊടുന്ന ക്ലൈമാക്സ് അടക്കം ഈ ചിത്രത്തെ നല്ലൊരനുഭവമാക്കി മാറ്റുന്നുണ്ട്.

ഒരുദിവസം മാത്രം ആയുസ്സുള്ള പ്രണയത്തിന് നൽകാൻ സാധിക്കുന്നത് ഓർമ്മകളാണ്. ഓർമ്മകളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരും നമുക്കു ചുറ്റുമുണ്ട്. 
#കണ്ടിരിക്കേണ്ട_ചിത്രം

"My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

No comments: