Search This Blog

Thoughts on🔹"CHHICHHORE"

🔹 "CHHICHHORE"

#SSR03
പരാജയപ്പെട്ടെന്ന തോന്നലിൽ നിന്ന് 
ആത്മഹത്യയിലേക്കെത്തുന്ന മകനെ 
തൻ്റെ കോളേജ് ജീവിതവും അവിടത്തെ പരാജയങ്ങളും പറഞ്ഞുകൊടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന അച്ഛൻ്റെ കഥയാണ് ഈ ചിത്രമെന്ന് ഒറ്റവാക്കിൽ പറയാം.

ദംഗൽ സംവിധാനം ചെയ്ത നിതേഷ് തിവാരി ഒരുക്കിയ ഈ ചിത്രം ഭൂരിഭാഗം പേരുടെയും ഇഷ്ട്ട ചിത്രം തന്നെയായിരിക്കും. കാരണം 
പ്രകടനം കൊണ്ടും അവതരണം കൊണ്ടും എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കാനുള്ളത് ഈ ചിത്രത്തിലുണ്ട്. 

സുഷാന്ത് സിംഗ് രജ്പുത്ത് രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ അത്യുഗ്രനാക്കി എന്നു തന്നെ പറയാം. കൂടാതെ മറ്റു കഥാപാത്രങ്ങളായ അഭിനേതാക്കളും മികച്ചുനിന്നു. എഡിറ്റിംഗ്, ചായാഗ്രഹണം എന്നീ മേഖലയും ഒരുപോലെ എടുത്തു പറയേണ്ടത് തന്നെയാണ്.
അത്യാവശ്യം സീരിയസ് മൂഡിൽ സഞ്ചരിക്കേണ്ട ഒരു കഥയെ അത്യന്തം തമാശയുടെ രൂപത്തിൽ എന്നാൽ പറയേണ്ട വിഷയം വൃത്തിയായി പറഞ്ഞ നല്ലൊരു ചിത്രമാണിത്.

ഒത്തിരി ക്ലീഷെ രംഗങ്ങൾ ചിത്രത്തിലുണ്ടെങ്കിലും അവയൊന്നും ബോറടിപ്പിക്കുന്നില്ല എന്നത് തന്നെയാണ് മേന്മയായി പറയേണ്ടത്, കൂടാതെ ക്ലൈമാക്സ് ഒരുപാട് കണ്ടുമടുത്ത രീതിയിൽ (സാധാരണ നായകൻ കപ്പടിക്കണമല്ലോ!) എത്തിക്കുമെന്ന് വിചാരിച്ചു, എന്നാൽ അവിടേയും ചിത്രം നല്ലൊരനുഭവമാക്കിയിട്ടുണ്ട്.

A must-watch with your college friends, Chhichhore is relatable and relevant.
#Awesome

1 comment: