Thoughts on🔹"Detective Byomkesh Bakshy"
🔹"Detective Byomkesh Bakshy"
#SSR_02
Gnr :- Investigation thriller
Lang :- ഹിന്ദി
അത്യന്തം ഗംഭീരമെന്ന് പറയാവുന്ന മികച്ചൊരു ത്രില്ലർ ചിത്രമാണ് സുശാന്ത് സിംഗ് രജ്പുത്ത് നായകനായ ''ഡിറ്റക്ടീവ് ബ്യോംങ്കേഷ് ബക്ഷി" എന്ന ഈ ചിത്രം.
#Excellent
ഭുവൻ ബാനർജി എന്ന തൻ്റെ അച്ഛനെ കാണ്മാനില്ല എന്ന കേസുമായ് അജിത്ത് സമീപിക്കുന്നത് ബ്യോംങ്കേഷ് ബക്ഷി എന്ന അന്വേഷണത്വരയുള്ള ചെറുപ്പക്കാരൻ്റെ അടുത്തേക്കാണ്.
ആദ്യനോട്ടത്തിൽ ബക്ഷി ചില കാര്യങ്ങൾ കണ്ടെത്തുകയും അതേത്തുടർന്ന് കൊൽക്കത്തയിലേക്ക് പോവുകയും ചെയ്യുന്നു.
ശേഷം അവിടെ വെച്ച് നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്.
1940കളാണ് സിനിമയുടെ പശ്ചാത്തലം, വെറുമൊരു മിസ്സിംഗ് കേസിൽനിന്ന് ചുരുളഴിയുന്ന നിഗൂഢതകൾ പ്രേക്ഷകരെ രസിപ്പിക്കുമെന്ന് തീർച്ച. ക്ലൈമാക്സ് ഒരുപക്ഷെ രണ്ടഭിപ്രായം സൃഷ്ടിച്ചേക്കാം, എനിക്കിഷ്ട്ടപ്പെട്ടു.
അതിഗംഭീരമെന്ന് പറയാവുന്ന എഴുത്തും അവതരണത്തിലെ കൈയ്യൊതുക്കവും എല്ലാത്തിനും മുകളിൽ നിൽക്കുന്ന സുശാന്ത് സിംഗിൻ്റെ പ്രകടനവും എല്ലാമായി രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം ത്രില്ലർ പ്രേമികൾക്കും സിനിമാപ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
#MustWatch
next 》》 #Chhichhore
SSR 😭
ReplyDelete