Search This Blog

Thoughts on🔹"MS DHONI, THE UNTOLD STORY"

🔹"MS DHONI, THE UNTOLD STORY"
#SSR_01
പൊതുവേ ഒരുപാട് നല്ല അഭിപ്രായങ്ങൾ വന്ന ഹിന്ദി ചിത്രങ്ങൾ മാത്രമേ കാണാറുള്ളൂ ( എന്നാൽ പോലും കാണാൻ തോന്നാറില്ല). സുശാന്ത് സിംഗിൻ്റെ മരണവാർത്തയ്ക്ക് ശേഷം ഈ സിനിമയുടെ ഒരുപാട് പോസ്റ്റുകൾ കണ്ടു. അങ്ങനെ കുറെ നാളുകൾക്കു ശേഷം ഒരു സിനിമ കൂടി കണ്ടു.

#Excellent

മൂന്നു മണിക്കൂറിനു മുകളിൽ ദൈർഘ്യമുള്ള ഒരു സിനിമ, ക്രിക്കറ്റിനോടോ , ഹിന്ദി ചിത്രങ്ങളോടൊ, ബയോഗ്രഫി പറയുന്ന ഡ്രാമകളോടൊ അളവിൽ കൂടുതൽ താല്പര്യമില്ലാത്ത ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഡൗൺലോഡ് ചെയ്ത് ഇന്ന് ഈ സിനിമ കാണുമ്പോൾ
 മൂന്നു മണിക്കൂർ എന്ന ദൈർഘ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചതാണ് കണ്ടു തീർക്കില്ല എന്ന്. എന്നാൽ ആദ്യ രംഗം മുതൽ അവസാനിക്കും വരെ എല്ലാ മേഖലയും ഗംഭീരമാക്കിയ മികച്ച സൃഷ്ട്ടി തന്നെയാണ് ഈ ചിത്രം.

ധോണിയുടെ ജീവിത കഥ, അത് കൈകാര്യം ചെയ്ത ഇമോഷൻസ്, സുശാന്ത് സിംഗിൻ്റെ ഗംഭീര പ്രകടനം , സിനിമയുടെ ഒഴുക്ക് അങ്ങനെ എല്ലാം കൊണ്ടും അവതരണവും പ്രകടനവും ഒരുപോലെ മികച്ചതാക്കിയ നല്ലൊരു ചിത്രമാണിത്.
#MustWatch

സുശാന്ത് സിംഗ് നായകനായ Detective Byomkesh Bakshy,  Sonchiriya, Chhichhore, Kai Po Che എന്നീ ചിത്രങ്ങൾ കൂടി ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
#Next - Detective Byomkesh Bakshy

1 comment: