Thoughts on🔹 "NO ONE KILLED JESSICA"
🔹 847. "NO ONE KILLED JESSICA"
Gnr :- Drama
Lang :- ഹിന്ദി
അധികാരവും പണവുമുള്ളവർക്ക് വിലയ്ക്കുവാങ്ങാനും വളച്ചൊടിക്കാനും പറ്റുംവിധമുള്ളതാണ് നിയമങ്ങളെന്ന് പലചിത്രങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും അതിൻ്റെ മറ്റൊരു വേർഷനാണ് ജെസ്സിക്കയുടെ ഈ കഥ.
- Yadu EZr
ഒരു നൈറ്റ് പാർട്ടിയുടെ ഇടയിൽ വെച്ച് , മുന്നൂറിലധികം ആളുകളുടെ സാന്നിധ്യത്തിൽ , മദ്യം നൽകിയില്ല എന്ന ഒരൊറ്റ കാരണത്തിൽ ജെസ്സീക്കയെ വെടിവെച്ച് കൊന്ന പ്രതിക്ക് നിയമം നൽകുന്ന തമാശയാണ് ചിത്രത്തിൻ്റെ ആദ്യപകുതി. തുടർന്നുള്ളത് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുവാനുള്ള സംവിധായകൻ്റെ ശ്രമങ്ങളും.
റാണി മുഖർജി, വിദ്യാബാലൻ തുടങ്ങിയ ഒരുപറ്റം താരങ്ങൾ അണിനിരന്ന ഈ ഹിന്ദി ചിത്രം
നല്ലൊരു കഥയുടെ വൃത്തിയുള്ള ആഖ്യാനത്തിൽ കണ്ടിരിക്കാൻ സാധിക്കും വിധം ഒരുക്കിയിട്ടുള്ള നല്ലൊരു സിനിമയാണ്.
കൈമാക്സ് ഇഷ്ടപ്പെട്ടില്ല, കൂടാതെ കുറച്ചുകൂടി വെട്ടിചുരുക്കിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ എന്നും തോന്നി.
എന്നിരുന്നാലും ആകെതുകയിൽ ഒരുവട്ടം കണ്ടാസ്വദിക്കാൻ ഉള്ളതെല്ലാം ചിത്രം നൽകുന്നുണ്ട്.
"My Rating : 3.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: