Thoughts on 🔹"The Odd Family: Zombie on Sale"
അപ്രതീക്ഷിതമായൊരു സോംബി എത്തിപ്പെടുന്നു. സോംബി കടിച്ച് മറ്റുള്ളവരും സോംബികളാകുന്ന ക്ലീഷേ മെറ്റീരിയലിൽ നിന്നും മാറി ഇവിടെ കടിയേറ്റവർക്ക് സൗന്ദര്യം വർദ്ധിക്കുന്നു.
സോംബിയുടെ ഈ കഴിവ് ആ കുടുംബം കച്ചവടമാക്കുന്നതോടെ ചിത്രം ട്രാക്കിലെത്തുകയും ഏതൊരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുംവിധം ആദ്യവസാനം നല്ലൊരനുഭവമാക്കാനും ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.
കാബേജ് മാത്രം കഴിക്കുന്ന സോംബിയും പ്രിയദർശൻ പടങ്ങളെ ഓർമ്മിപ്പിക്കുന്ന ആഖ്യാനവുമെല്ലാം #The_odd_family_zombie_on_sale എന്ന ഈ ചിത്രത്തേ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നുണ്ട്.
No comments: