Search This Blog

THOUGHTS ON🔹" മകരമഞ്ഞ് "

രതിനിർവേദം, നീലത്താമര എന്നിവയുടെ റീമേക്കിലൂടെ ഈ കാലഘട്ടത്തിലെ യുവാക്കളെ കൂടി തീയറ്ററിൽ എത്തിച്ച് ട്രെൻ്റായതിനെ പിൻപറ്റി ആ ഒരു ജോണറിൽ കുറച്ചധികം ചിത്രങ്ങൾ വന്നുപോയി , ആ സമയത്ത് ശ്വേതാ മേനോൻ ചിത്രങ്ങൾക്ക് വേറിട്ടൊരു ഫാൻബേസ് തന്നെയുണ്ടായിരുന്നു.

🔹 "മകരമഞ്ഞ്"

Gnr :- Romantic Drama
Lang :-  മലയാളം
സന്തോഷ് ശിവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം മുകളിൽ പറഞ്ഞ ചിത്രങ്ങളുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല, മാത്രമല്ല ക്വാളിറ്റിയിൽ ഈ എഴുത്തിലെ മികച്ചതും മകരമഞ്ഞു തന്നെയാണ്.

ചിത്രകാരൻ രാജാരവിവർമയുടെ ജീവിത കഥയിലൂടെയാണ് ചിത്രം കഥ പറയുന്നത്. ലെനിൻ രാജേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം കാർത്തികയുടെ മികച്ച പ്രകടനം കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും സ്റ്റേറ്റ് അവാർഡ് അടക്കം ഒരുപാട് വേദികളിൽ അംഗീകരിക്കപ്പെട്ടു, വേഗത കുറഞ്ഞ ആഖ്യാനം കൊണ്ട് എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ചിത്രത്തിന് സാധിക്കില്ല, എന്നിരുന്നാലും മികച്ച ചിത്രം തന്നെയാണ് മകരമഞ്ഞ്.

" My Rating : 3/5 "

No comments: