Thoughts on🔹"ചട്ടക്കാരി"
രതിനിർവേദം, നീലത്താമര എന്നിവയുടെ റീമേക്കിലൂടെ ഈ കാലഘട്ടത്തിലെ യുവാക്കളെ കൂടി തീയറ്ററിൽ എത്തിച്ച് ട്രെൻ്റായതിനെ പിൻപറ്റി ആ ഒരു ജോണറിൽ കുറച്ചധികം ചിത്രങ്ങൾ വന്നുപോയി , ആ സമയത്ത് ശ്വേതാ മേനോൻ ചിത്രങ്ങൾക്ക് വേറിട്ടൊരു ഫാൻബേസ് തന്നെയുണ്ടായിരുന്നു.
🔹 "ചട്ടക്കാരി"
Gnr :- Romantic Drama
Lang :- മലയാളം
വ്യത്യസ്ത മതത്തിൽപ്പെട്ട രണ്ടുപേരുടെ പ്രണയവും തുടർന്ന് വിവാഹത്തിനു മുന്നേ ഉണ്ടാക്കുന്ന ഗർഭവുമെല്ലാം വിഷയമാക്കി തോപ്പിൽ ഭാസി എഴുതി 1974ൽ തിയേറ്ററിലെത്തിയ ചട്ടക്കാരിയുടെ റീമേക്ക് ഈ കാലഘട്ടത്തിന് യോജിച്ച കഥയായി തോന്നിയില്ല,
അതിനുള്ള പ്രധാന കാരണം ഇതേ കഥാപശ്ചാത്തലത്തിൽ ഒത്തിരി ചിത്രങ്ങൾ വന്നുപോയി എന്നുള്ളതും കൂടിയാണ്, പോരാത്തതിന് റീമേക്ക് എന്ന പേരിൽ തട്ടികൂട്ടി ഉണ്ടാക്കിയെടുത്ത അവതരണവും ചിത്രത്തെ കൂടുതൽ മോശമാക്കി.
ഷംന കാസിം , ഹേമന്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം നല്ല പാട്ടുകൾ കൊണ്ടും ഷംനയുടെ ഗ്ലാമർ കൊണ്ടും ക്വാളിറ്റി മാറ്റിനിർത്തി വേണമെങ്കിൽ കണ്ടുതീർക്കാം.
" My Rating : 1.5/5 "
No comments: