Search This Blog

Thoughts on🔹" THOLI PREMA "

You come like a dream into my life , You left me as I dreamed, 
You appeared before me after so long. I don't know if it is a dream or not.
If it is true... Take this flower.
If it is a dream, wake me up at least now.
ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട രംഗം ഈ പ്രൊപ്പോസൽ സീനായിരുന്നു!

🔹 824. "തൊലിപ്രേമ"

Gnr :- Romantic Drama
Lang :-  തെലുഗു
ഗാന്ധിക്കാലത്ത് തന്നെ പറഞ്ഞുപഴകിയ അതിനുശേഷവും പലകുറി കണ്ടുമടുത്ത, അതെ അച്ചിൽ വാർത്തെടുത്ത പ്രേമകഥ തന്നെയാണ് തൊലിപ്രേമയും പറയുന്നത്.
ചിത്രത്തിൻ്റെ പേര് പോലെ ഇത് നായകൻറെ 'ഫസ്റ്റ് ലൗ' ആണ്.  

ട്രെയിനിൽ വച്ച് കണ്ടുമുട്ടിയ പെൺകുട്ടിയോട് പ്രണയം തോന്നുന്നു, മാസങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നു, പ്രൊപ്പോസ് ചെയ്യുന്നു, ചില കാരണങ്ങൾ കൊണ്ട് പിരിയുന്നു, പിന്നീട് ആറു വർഷങ്ങൾക്കു ശേഷം അവർ കണ്ടുമുട്ടുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.

വരുൺ തേജ് , റാഷി ഖന്ന എന്നിവരുടെ മികച്ച പ്രകടനവും എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന റൊമാൻറിക് ജോണറിൻ്റെ ടെംപ്ലേറ്റ് ഫോർമാറ്റും ബോറടിപ്പിക്കാത്ത ആഖ്യാനവും എല്ലാമായി 0% ലാഗിൽ കണ്ടു തീർക്കാൻ സാധിക്കുന്ന ചിത്രമാണിത്.

-Yadu EZr

പോരായ്മകളുടെ കണക്കെടുത്താൽ അനാവശ്യമെന്ന് തോന്നിപ്പിക്കുന്ന ഒരുപിടി രംഗങ്ങൾ ചിത്രത്തിലുണ്ട്, എന്നാൽ വിഷ്വലി റിച്ച്നെസ്സ് ക്രിയേറ്റ് ചെയ്യാനും അത് ചിത്രത്തിൽ അനുയോജ്യമാംവിധം അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട് എന്നതുകൊണ്ട് പോരായ്മകളെ ഹൈലൈറ്റ് ചെയ്യാതെ ചിത്രം കണ്ടു തീർക്കാൻ സാധിക്കും.

"My Rating : 3/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

2 comments: