Search This Blog

Thoughts on🔹"Hello Ghost"

🔹"Hello Ghost"

കാണാൻ വൈകിപ്പോയി എന്ന് തോന്നിപ്പിക്കുന്ന ഒരുപാട് ചിത്രങ്ങളുണ്ട്. അവയിലൊന്നാണ് ഹലോ ഗോസ്റ്റ്.
#Awesome

Gnr :- Fantasy Drama
Lang :- കൊറിയൻ
പ്രേത ചിത്രങ്ങളോട് വലിയ താല്പര്യമില്ലാത്തതുകൊണ്ട് ഒരു ഹൊറർ കോമഡി ലക്ഷ്യംവച്ചാണ് ഹലോ ഗോസ്റ്റ് കാണാനിടയായത്. കണ്ടുകഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തിലേക്ക് മറ്റൊരു ചിത്രം കൂടി ഉൾപ്പെടുത്തേണ്ടി വന്നു.

ജീവിക്കാൻ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാത്തതുകൊണ്ട് മരിക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന നായകൻ. അവൻറെ എല്ലാശ്രമങ്ങളും പരാജയപ്പെട്ടുക്കൊണ്ടിരിക്കുന്നു. അനാഥനായ അവന് ഒറ്റപ്പെടൽ സൃഷ്ടിക്കുന്ന ആത്മഹത്യാപ്രേരണ തുടർക്കഥയാകുമ്പോൾ ഒരിക്കൽ മരണത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെടുമ്പോൾ അവനൊരു സിദ്ധി കൂടി ലഭിക്കുന്നു.
പ്രേതങ്ങളെ കാണാം. അവരോട് സംസാരിക്കാം. പക്ഷേ ഇത് അവനെ കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു. മാത്രമല്ല അവൻറെ ആത്മഹത്യാശ്രമങ്ങളും നടക്കുന്നില്ല.
ആ പ്രേതങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതോടെ താൻ സ്വതന്ത്രനാകുമെന്ന് തിരിച്ചറിഞ്ഞ അവൻ പിന്നീട് അതിനു വേണ്ടി ശ്രമിക്കുന്നു.

കഥ കേൾക്കുമ്പോൾ നടിപ്പിൻ നായകൻ തരിപ്പണമാക്കിയ ഒരു സിനിമയെ ഓർത്തുപോയെങ്കിൽ അതിശയിക്കാനില്ല. ഈ ചിത്രത്തിൻറെ ഏറ്റവും മോശം വേർഷനാണ് മാസ്.

രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ ക്ലൈമാക്സിലെ 10 മിനിറ്റ് ഈ സിനിമ പ്രേക്ഷകന് തരുന്നത് അതിഗംഭീര കാഴ്ചയാണ്. ഒട്ടും വിചാരിക്കാത്ത ഒരു മികച്ച ക്ലൈമാക്സ്. അതു കാണിച്ച വിധം, അതിലെ പ്രകടനം, ഇമോഷൻസ്, അവതരണം തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയ, അതുവരെ കണ്ട കഥയെ അർത്ഥപൂർണ്ണമാക്കിയ ഒരു അവസാനം.

ഇമോഷൻസ് വേണ്ട അളവിൽ നിൽക്കുന്ന ചിത്രങ്ങൾ പ്രേക്ഷകനുമായി സംവദിക്കും. അത്തരമൊരു മികച്ച സിനിമയാണിത്. Feel good ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട ചിത്രം.

''My Rating : 4.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

No comments: