Thoughts on🔹"I spit on your Grave" (18+)
🔹"I spit on your Grave" (18+)
Gnr :- Revenge Thriller
Lang :- ENGLISH
പ്രതികാരം വിഷയമാക്കിയ പലചിത്രങ്ങളും കണ്ടിട്ടുണ്ടാകും. അതിൽ ഒന്നാണ് ഇത്.
-Yadu EZr
[ https://www.facebook.com/yaduezr ]
തൻറെ അടുത്ത നോവൽ എഴുതാനായി അവൾ തിരഞ്ഞെടുത്തത് ഒരു വനപ്രദേശമായിരുന്നു.
അതിനായി നഗരത്തിലെ കാഴ്ചകളിൽ നിന്നും അവൾ യാത്രതിരിച്ചു.
വഴിയിൽ കണ്ടവരോടെല്ലാം സൗഹൃദം സ്ഥാപിച്ച് ലക്ഷ്യസ്ഥാനത്തെത്തിയ അവളെ കാത്തിരുന്നത് ഭീകരമായിരുന്നു.
ഒരു ഗ്യാംങ് റേപ്പ്. അതും വളരെ മൃഗീയമായ രീതിയിൽ. മരണത്തെ കണ്ടുകൊണ്ട് ആത്മഹത്യക്കൊരുങ്ങിയ അവളെ കണ്ടുപിടിച്ച കൊല്ലാൻ ഒരു സംഘം.
ഈ ആദ്യപകുതി വില്ലന്മാരുടെ നരനായാട്ട് ആണെങ്കിൽ രണ്ടാം പകുതിയിൽ കാഴ്ചക്കാരന്റേതുകൂടിയായ വികാരം പ്രതികാരമാണ്. അത് നടപ്പിലാക്കുന്ന രീതിയും വ്യത്യസ്തമാണ്.
ഇത്തരമൊരു പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രങ്ങൾ ഒരുപാടുണ്ടെങ്കിലും കാണിക്കുന്ന വയലൻസും പ്രതികാരവും ഈ ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു.
ഇത്തരം സിനിമകൾ കാണാൻ താൽപര്യപ്പെടുന്നവർക്ക് I spit on your Grave നല്ലൊരു അനുഭവമായിരിക്കും.
''My Rating : 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: