WORST10 - DILEEP
10 താരങ്ങളുടെ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 സിനിമകൾ
#EPISODE04
ലിസ്റ്റിൽ നാലാമത്തേത് നമ്മുടെ #ജനപ്രിയനായകൻ!
1. D I L E E P
രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്താനും ഏതൊരു പ്രേക്ഷകനെയും ഇഷ്ട്ടപ്പെടുത്തുംവിധം കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സാധിക്കുന്ന മലയാളത്തിലെ ജനപ്രിയനാണ് ദിലീപ്. ഇദ്ദേഹമടക്കം മലയാളം അടക്കിവാണ 10 താരങ്ങളുടെ പത്ത് മോശം സിനിമകൾ പരിചയപ്പെടുത്തുകയാണിവിടെ👇.
🌹 വാർ & ലൗ
വിനയന്റെ സംവിധാനത്തിൽ ഒരുപാട് താരങ്ങളെ അണിനിരത്തി കൊണ്ട് കോമഡിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ പട്ടാള ചിത്രമാണ് വാർ & ലൗ.
ഈ ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ആദ്യം കണ്ടത്, അന്ന് ഇതെന്തോ വലിയൊരു സിനിമയാണെന്ന് തോന്നി. പിന്നീട് മലയാളം കണ്ടപ്പോൾ വിനയന്റെ ഈ മലങ്കൾട്ട് ക്ലാസിക്കിനെ ദിലീപിൻറെ കരിയറിലെ തന്നെ ഏറ്റവും മോശം ചിത്രമായി അനുഭവപ്പെട്ടു.
🌹 മോസ് & ക്യാറ്റ്
ഫാസിൽ സംവിധാനം ചെയ്തു എന്ന് ആദ്യവും അവസാനവും എഴുതി കാണിക്കും.
തീയേറ്ററിൽ ഇത് എങ്ങനെയാണ് കണ്ടിരുന്നത് എന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ല. നല്ലത് എന്ന് ഒന്നുംതന്നെ പറയാനില്ലാത്ത കൂതറ സിനിമയാണ് എനിക്ക് മോസ് & ക്യാറ്റ്.
🌹 കളേഴ്സ്
ഒന്നുരണ്ടു നല്ല പാട്ടുകൾ ഉണ്ടെന്നത് മാറ്റി നിർത്തിയാൽ എന്തിനായിരുന്നു ഇങ്ങനെ ഒരു ചിത്രം. കളേഴ്സ് എന്ന പേര് കേൾക്കുമ്പോൾ തന്നെ റോമയുടെ വൃത്തികെട്ട അഭിനയമാണ് മനസ്സിലേക്ക് വരിക.
ദിലീപിൻറെ ഒരു അനാവശ്യ സിനിമയാണ് കളേഴ്സ്.
🌹 ചൈനാ ടൗൺ
മൂന്നു താരങ്ങളെ കയ്യിൽ കിട്ടിയിട്ട് വേണ്ടത്ര ഉപയോഗിക്കാൻ സാധിക്കാതെ അവരിലെ ഏറ്റവും മോശം പ്രകടനം പുറത്തുകൊണ്ടുവന്ന സിനിമയാണ് ചൈനാടൗൺ.
ഈ ചിത്രത്തിൽ ദിലീപിൻറെ കാട്ടിക്കൂട്ടലുകൾ ഓരോ പ്രേക്ഷകന്റേയും ക്ഷമ പരീക്ഷിപ്പിക്കും വിധമായിരുന്നു.
🌹 കമ്മത്ത് & കമ്മത്ത്
കാര്യസ്ഥൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം അതിൻറെ സംവിധായകൻ ഒരുക്കിയ സിനിമയാണിത്. അറുബോറൻ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ പോരായ്മ, തിയറ്ററിൽ വെച്ച് ഈ ചിത്രം കാണുമ്പോൾ പലതവണ തീയറ്ററിൽ നിന്നും ഇറങ്ങി പോരാൻ തോന്നി.. എന്നെ ബോറടിപ്പിച്ച ചിത്രമാണിത്.
🌹 നാടോടിമന്നൻ
വിജി തമ്പിയുടെ സംവിധാനം, ദിലീപിൻറെ മേയർ വേഷം, തെലുങ്കിലെ വില്ലൻ.
ഇതൊക്കെയായിരുന്നു ചിത്രം റിലീസായ ആദ്യ ദിവസങ്ങളിലെ പരസ്യത്തിനായ് ഉപയോഗിച്ചത്. അങ്ങനെ ഈ പടം കാണാൻ തിയേറ്ററിൽ ചെന്ന എനിക്ക് കിട്ടിയ കൊടൂര വധമാണ് ഈ മലങ്കൾട്ട്.
🌹 വില്ലാളിവീരൻ
ദിലീപിൻറെ കരിയറിലെ തന്നെ ഏറ്റവും മോശം സിനിമയുടെ ലിസ്റ്റിൽ എന്നുമുണ്ടാകും ഈ ചിത്രം, ഈ സിനിമ കണ്ടു തീർക്കുക എന്നത് സ്വബോധമുള്ള ഒരു മനുഷ്യനെ സംബന്ധിച്ച് അതിബുദ്ധിമുട്ടേറിയ കാര്യമായിരിക്കും... അത്രയ്ക്ക് മോശം സിനിമയായ് തോന്നി.
അസഹനീയമായ ചിത്രം.
🌹 മര്യാദരാമൻ
നല്ലൊരു സീസണിൽ റിലീസായ സിനിമയാണിത്, ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണെന്നും അറിഞ്ഞാണ് ടിക്കറ്റ് എടുത്തത്. എന്നാൽ ആ തെലുങ്കു ചിത്രത്തെ തന്നെ കൊന്നു കൊലവിളിക്കുന്ന അസഹനീയമായ റീമേക് ദുരന്തമാണ് മര്യാദരാമൻ എന്നകാര്യം തിയേറ്ററിൽ നിന്നും അനുഭവിച്ച് അറിയേണ്ടി വന്നു.
🌹 വെൽക്കം ടു സെൻട്രൽ ജയിൽ
ദിലീപിൻറെ ഏറ്റവും മോശം അഭിനയം കാണേണ്ടിവന്ന സിനിമയാണിത്. ഈ ചിത്രത്തിന്റെ കൂടെ വന്ന ഒപ്പം , ഊഴം എന്നീ ചിത്രങ്ങൾ കണ്ടതിനുശേഷം വേറൊരു ഓപ്ഷനും ഇല്ലാത്തതിനാൽ ഇതിന് ടിക്കറ്റെടുത്തു. ദുരന്തം എന്നല്ല ദുരിതം എന്നാണ് പറയേണ്ടത്,
തീയേറ്ററിലെ ഇരുട്ടിൽ ദുരിതപൂർണമായ രണ്ടരമണിക്കൂർ സമ്മാനിച്ചാണ് ഈ ചിത്രം എന്നെ മടക്കി അയച്ചത്.
ഒന്നാന്തരം ബോറൻ സിനിമയാണ് ആണ് വെൽക്കം ടു സെൻട്രൽ ജയിൽ.
🌹 ജോർജേട്ടൻസ് പൂരം
ഈ കൂട്ടത്തിൽ ഭേദപ്പെട്ടതാണെങ്കിലും എനിക്ക് യാതൊരു മേന്മയും തോന്നാത്ത സിനിമയാണ് ജോർജേട്ടൻസ് പൂരം. കഥയില്ലായ്മ തന്നെയാണ് ഈ ചിത്രത്തിന്റേയും പോരായ്മ. ഈ ചിത്രം ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ടായേക്കാം, എന്നാൽ എന്നെ സംബന്ധിച്ച് ദിലീപിൻറെ ഒരു മോശം സിനിമയായാണ് ഞാൻ ഇതിനെ കാണുന്നത്.
➖➖➖➖➖➖➖➖➖➖➖➖
ശരാശരിയും അതിനു താഴെയും/മുകളിലും നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്, എന്നാൽ ചില ചിത്രങ്ങൾ കാണുമ്പോൾ അതിൽ അഭിനയിച്ച ആളുകളോട് പോലും ദേഷ്യം തോന്നും. അത്തരത്തിലുള്ള എനിക്ക് തോന്നിയിട്ടുള്ള ദിലീപിന്റെ 10 ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് .
🔹🔸🔹
ഇത് എൻറെ അഭിപ്രായമാണ്, നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.
Next - സുരേഷ് ഗോപി
ഈ ലിസ്റ്റിൽ മോശമാണെങ്കിലും കാണാൻ ഇഷ്ടമുള്ളത് ദിലീപ് സിനിമകൾ ആണ്
ReplyDelete