1092. Jail Break (2017)
🔹1092. " Jail Break "
Gnr :- Action
Lang :- ഖമർ
[ A warning before you read : this review might have spoilers. So , Don't read this review now, just go watch the film and read it! ]
2017ൽ ഖമർ ഭാഷയിൽ പുറത്തിറങ്ങിയ കംബോഡിയൻ ആക്ഷൻ ചിത്രമാണ് ജയിൽ ബ്രേക്ക്. Jimmy Henderson സംവിധാനം ചെയ്ത ഈ ചിത്രം ആദ്യാവസാനം കിടിലൻ ഫൈറ്റ് കൊറിയോഗ്രാഫി പ്രേക്ഷകന് നൽകുന്ന , Martial arts ചിത്രങ്ങളുടെ ആരാധകർക്ക് ആസ്വദിച്ച് കാണാവുന്ന ചിത്രമാണ്.
പേര് സൂചിപ്പിക്കുന്നതുപോലെ ജയിലുമായി ബന്ധപ്പെട്ട് കഥ പറയുന്ന ഈ സിനിമ ഒന്നരമണിക്കൂർ ദൈർഘ്യത്തിൽ ചെറിയൊരു കഥയുടെ നല്ല അവതരണമാണ് കാണിക്കുന്നത്.
Playboy എന്ന ക്രിമിനൽ ഗ്യാങ് തലവനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടു വരുന്ന നാലു പോലീസുകാർ, Playboyയുടെ സംരക്ഷണ ചുമതലയുള്ള അവർ ജയിലിൽ എത്തുമ്പോൾ അവിടത്തെ സ്ഥിതിഗതികൾ മാറിമറിയുന്നു. ജയിലിലെ കുറ്റവാളികൾ രക്ഷപ്പെടുകയും അവിടെ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. Playboyയെ കൊല്ലാൻ ഒരുങ്ങുന്ന ആ കുറ്റവാളികളിൽ നിന്ന് അയാളെയും മരണത്തിൽ നിന്നുള്ള സ്വയംരക്ഷയും പിന്നീട് ആ ജയിൽ വലിയൊരു കലാപക്കളമാകുന്നു.
ഇന്തോനേഷ്യൻ ചിത്രം റെയ്ഡുമായി താരതമ്യപ്പെടുത്താവുന്ന ഈ സിനിമ നല്ല സിനിമാട്ടോഗ്രഫിയും ചടുലമായി കഥപറയുന്ന ആഖ്യാനവും ആക്ഷൻ പശ്ചാത്തലത്തിൻ്റെ ആവേശം പ്രേക്ഷകനിലേക്ക് നൽകുന്നുണ്ട്.
------My Rating : 3.5/5------
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: