Search This Blog

1093. WHITE GOD (2014)

🔹" WHITE GOD " 

Gnr :- Fantasy Drama
Lang :- ഹംഗേറിയൻ
[ A warning before you read : this review might have spoilers. So , Don't read this review now, just go watch the film and read it! ]

2014ൽ റിലീസ് ചെയ്ത് ഒത്തിരി അംഗീകാരങ്ങൾ സ്വന്തമാക്കിയ  ഹംഗേറിയൻ സിനിമയാണ് WHITE GOD. 
ലില്ലി എന്ന കുട്ടിയും ഹേഗൻ എന്ന അവളുടെ വളർത്തു നായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് സിനിമ പറയുന്നത്.

ജോലി സംബന്ധമായി ദൂരയാത്ര ചെയ്യേണ്ടി വരുന്ന അമ്മയിൽ നിന്നും മാറി നിൽക്കേണ്ടി വരുന്ന ലില്ലി ആ കാലയളവിൽ അകന്നുകഴിയുന്ന അച്ഛൻറെ അടുത്തേക്ക് പോവുകയാണ്. കൂടെ തൻ്റെ വളർത്തുനായ ഹാഗനുമുണ്ട്. MIXED BREED ആയ ഹാഗനെ
അച്ഛനോ അവിടെയുള്ളവർക്കോ പല കാരണങ്ങൾ കൊണ്ട് ഇഷ്ടപ്പെടുന്നില്ല. തുടർന്ന് ഹേഗനെ ഒഴിവാക്കുകയും ഈ കാരണം കൊണ്ട് ലില്ലിയും അച്ഛനും തമ്മിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും ഹേഗൻ്റെ തെരുവിലെ അതിജീവനവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.

ഒരുപാട് നായകളെ സ്ക്രീനിൽ കൊണ്ടുവന്ന ചിത്രമാണിത്. വേഗത കുറഞ്ഞ ആഖ്യാനത്തിൽ നല്ലൊരു കഥ പറയുന്ന ചിത്രം പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിച്ച് കാണിക്കുന്ന സിനിമയല്ല. പലപ്പോഴും ഒരു മടുപ്പ് ഫീൽ ചെയ്യുന്ന ചിത്രം ആഖ്യാനത്തിലെ ഈ വിരസത പ്രധാന പോരായ്മയാണ്.

മൃഗവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം, അത് കാണിക്കുന്ന ഈമോഷൻ ഇത് പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം ഒരുവട്ടം കണ്ടു നോക്കാം. കഥയുടെ മെച്ചം കൊണ്ട് ഇഷ്ട്ടപ്പെടുത്തിയേക്കും.

----My Rating : 2.5/5----
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: