Search This Blog

1094. THE LITTLE COMRADE (2018)

🔹" ദി ലിറ്റിൽ കോമ്രേഡ് "

Gnr :- DRAMA 
Lang :- എസ്റ്റോണിയൻ
[ A warning before you read : this review might have spoilers. So , Don't read this review now, just go watch the film and read it! ]

Leelo Tungal എന്ന എസ്റ്റോണിയൻ എഴുത്തുകാരിയുടെ കുട്ടിക്കാല അനുഭവങ്ങൾ ആസ്പദമാക്കി അവർ എഴുതിയ രണ്ടു പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 
Moonika Siimets സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ സിനിമയാണ് 'ദി ലിറ്റിൽ കോമ്രേഡ്'.

1950കളിലെ എസ്റ്റോണിയ പശ്ചാത്തലമാക്കി ലേലോ എന്ന പെൺകുട്ടിയിലൂടെയാണ് ചിത്രം കഥ പറയുന്നത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി റഷ്യൻ പോലീസ് ലേലോയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയും അതുവഴി സന്തോഷം നിറഞ്ഞ കുടുംബം ശിഥിലമാവുകയും ചെയ്യുന്നു. 
അമ്മക്ക് കൊടുത്ത വാക്ക് പാലിക്കുകയും അമ്മയെ പുറത്തിറക്കാനുള്ള ഇരുവരുടെയും ശ്രമങ്ങളുമൊക്കെയായ് കഥാന്തരീക്ഷത്തിൽ അക്കാലത്തെ രാഷ്ട്രീയവും ചുറ്റുപാടുകളും സിനിമ വിവരിക്കുന്നുണ്ട്.

Helena Maria Reisner എന്ന കുട്ടിയുടെ പ്രകടനമാണ് സിനിമയുടെ USP. ആദ്യവസാനം കഥാപാത്രത്തെയും സിനിമയേയും അവർ മനോഹരമാക്കുന്നുണ്ട് .

കണ്ടു പരിചിതമല്ലാത്ത ഒരു കഥാ പശ്ചാത്തലം, അതിലൂടെ പറയുന്ന നല്ല കഥയെ ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യത്തിൽ പ്രേക്ഷകനോട് കണക്ട് ചെയ്യും വിധം ഒരുക്കിയെടുത്ത ഈ സിനിമ രാഷ്ട്രീയമായും ഒരു കാലത്തിൻറെ കഥ പറയുന്നു. 

നല്ല സിനിമകളെ തേടിപ്പിടിച്ച് കാണുന്നവർക്ക് കണ്ടു നോക്കാം, നിരാശപ്പെടുത്തില്ല.

------My Rating : 3.5/5------

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: