Search This Blog

1095. CLASS ENEMY (2013)

🔹1095. " ക്ലാസ്സ്‌ എനിമി "

Gnr :- DRAMA 
Lang :- സ്ലോവേനിയൻ
[ A warning before you read : this review might have spoilers. So , Don't read this review now, just go watch the film and read it! ]

ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യത്തിൽ Rok Biček സംവിധാനം ചെയ്ത സ്ലോവേനിയൻ  Drama ചിത്രമാണ് Class enemy. 2013 ൽ പുറത്തിറങ്ങി ചിത്രം
ഇൻറർനാഷണൽ വേദികളിലൂടെ ഒരുപാട് അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഒരു സ്കൂളും അവിടുത്തേ ക്ലാസ്റൂമുമാണ് കഥാപശ്ചാത്തലം. പ്രിയപ്പെട്ട അധ്യാപിക ഡെലിവറി ആവശ്യത്തിന് ലീവെടുത്ത് പോവുകയും പകരം അവിടേക്ക് ജോയിൻ ചെയ്യുന്ന പുതിയ അധ്യാപകനും അവിടുത്തെ കുട്ടികളും തമ്മിൽ ഉണ്ടാകുന്ന   പ്രശ്നങ്ങളും തുടർന്നു സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. 

Igor Samobor അവതരിപ്പിച്ച റോബർട്ട് എന്ന അധ്യാപക കഥാപാത്രം തൻറെ പ്രകടനം കൊണ്ട് ഗംഭീരമാക്കുന്നുണ്ട്. സിനിമയിൽ സംഭവിക്കുന്ന ഒരു ആത്മഹത്യക്ക് ശേഷം അവിടെ ഉടലെടുക്കുന്ന പ്രശ്നങ്ങളും അതിലൂടെ പറയുന്ന കാര്യങ്ങളും സിനിമയെ നല്ലൊരനുഭവമാക്കുന്നു. 

ആദ്യമായി കാണുന്ന സ്ലോവേനിയൻ ചിത്രമാണിത്, നിരാശപ്പെടുത്താത്ത ഒരുവട്ടം കണ്ടാസ്വദിക്കാവുന്ന ചിത്രം.
#Watchable

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: