Search This Blog

WIND ENERGY LIGHTS ( SHARE SHOPPING 01 )

വണ്ടി പ്രേമികൾ എല്ലാവരും മോഡിഫിക്കേഷനിൽ താല്പര്യമുള്ളവർ ആയിരിക്കില്ല, എന്നാൽ വാഹനങ്ങളിൽ മോഡിഫിക്കേഷൻ ചെയ്യുന്ന എല്ലാവരും കടുത്ത വണ്ടിപ്രേമികൾ തന്നെ ആയിരിക്കും. 

അനേകം മോഡിഫിക്കേഷൻ പ്രോഡക്ടുകൾ മാർക്കറ്റിൽ ലഭ്യമാണ്, നിയമപരമായതും അല്ലാത്തതും ഇവിടെ വിൽക്കപ്പെടുന്നു ( യഥാർത്ഥത്തിൽ MVD ഫൈൻ കെട്ടുന്ന പ്രോഡക്ടുകൾ മാർക്കറ്റിൽ ടാക്സ് അടച്ച് വിൽക്കരുത് എന്നാവണമല്ലോ നിയമം, ഇവിടെ അങ്ങനെയല്ല ). മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനും മനസ്സിൻറെ സംതൃപ്തിക്കും വേണ്ടിയാണ് വലിയ വില കൊടുത്ത് ആളുകൾ ഇത്തരം പ്രൊഡക്ടുകൾ വാങ്ങി വാഹനത്തിൽ ഫിറ്റ് ചെയ്യുന്നത്... 
ആയിരം രൂപ കൊടുത്തു വാങ്ങുന്ന ഒരു എക്സ്ട്രാ ലൈറ്റ് ഫിറ്റ് ചെയ്യാൻ ഇലക്ട്രിക്കൽ വയറുകളും സ്വിച്ചും പണിക്കൂലിയുമടക്കം ആയിരത്തിന് മുകളിൽ ചിലവ് വന്നേക്കാം... എന്നാൽ ഒരു പുതിയ പ്രോഡക്ട് പരിചയപ്പെടുത്താം...
 വാഹനത്തിനു മുന്നിൽ വളരെ ഈസിയായി ഘടിപ്പിക്കാവുന്ന ഇത്  Wind Energy വഴിയാണ് പ്രവർത്തിക്കുന്നത് , അതുകൊണ്ടുതന്നെ ഇലക്ട്രിക്കലി വരുന്ന വയറിങുകളോ മറ്റ് എക്സ്ട്രാ ഫിറ്റിംഗ്സുകളുടേയോ ആവശ്യം വരുന്നില്ല. വാഹനത്തിനു മുന്നിൽ ഇത് വളരെ ഈസിയായി ഇൻസ്റ്റാൾ  ചെയ്ത് വാഹനം ഓടുമ്പോൾ ആ കാറ്റിൽനിന്ന് ലഭിക്കുന്ന എനർജിയിൽ ഇത് പ്രവർത്തിക്കും.
ഇത്തരം മറ്റു പ്രോഡക്ടുകളെ അപേക്ഷിച്ച് നല്ല ഭംഗിയും വ്യത്യസ്തതയും ഇതിനുണ്ട്, മാത്രമല്ല ഭാവിയിൽ ഇത്തരം പ്രോഡക്റ്റുകൾ വഴി വാഹനങ്ങളിലെ ഇലക്ട്രിക്കൽ ഉപയോഗം കുറയ്ക്കാനും സാധിക്കും.
100g മാത്രം ഭാരമുള്ള ഈ ലൈറ്റുകൾ വ്യത്യസ്ത കളറുകളിൽ ലഭ്യമാണ്, രാത്രി സമയത്ത് ഈ ലൈറ്റുകൾ വാഹനത്തിന് വല്ലാത്തൊരു വേറിട്ട ഭംഗി നൽകും. 

ആമസോണിൽ ഈ പ്രോഡക്റ്റ് ലഭ്യമാണ്. AMAZON Link

No comments: