Thoughts on " Bittersweet Life "
BitterSweet Life
Gnr - Action Drama
Lang - Korean
അറിയേണ്ടതും തീർക്കേണ്ടതും ഈ സംശയമാണ്.
അതിന് വേണ്ടി മരണം വരെ പോരാടും, അതെ
മരണം വരെ പോരാടി.
ഒരു ഗ്യാംങ്സ്റ്റർ നടത്തുന്ന ഹോട്ടൽ, അവിടെ ജോലിക്കാരനായ ,
സുന്ദരനായ അക്രമകാരിയായ നായകൻ.
തന്റെ യജമാനൻ ഒരു ടൂർ പോകുന്നു, പോകുന്നതിന് മുൻപ് അവനൊരു ജോലി കൊടുക്കുന്നു.
അവനെ സംബന്ധിച്ച് ഏറ്റവും നിസ്സാരമായ ജോലി.
മുതലാളിയുടെ കാമുകിയെ 3 ദിവസം നിരീക്ഷിക്കുക.
പക്ഷേ ഒരു നിബന്ധന
അവൾക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ
ആ നിമിഷം അവർ 2 പേരേയും കൊല്ലണം.
എന്നാൽ കൊടുത്ത വാക്ക് പാലിക്കാത്തത് നേരിടാൻ പോകുന്ന വിപത്തിനെ ക്ഷണിച്ച് വരുത്തുകയാണെന്ന് തിരിയച്ചറിയുന്നത് മുതൽ പോരാട്ടമാണ്,
ഓരോ ഫ്രെയിംസും മികവുറ്റതും ചിത്രത്തോട് അടുത്ത് നിൽക്കുന്നതുമാണ്.
രണ്ടാംപകുതിയിലെ ചോരക്കളിയിലും ക്ലൈമാക്സിലെ പശ്ചാത്തലസംഗീതവും അവതരണ മികവും
മറ്റൊരു മറക്കാനാവാത്ത അനുഭവമാക്കിമാറ്റുന്നു.
ഈ കണ്ടിരിക്കേണ്ട ത്രില്ലർ ചിത്രം.
#YaduEzr
No comments: