Thoughts on " MONTAGE "
#കൊറിയൻ സിനിമകൾക്കൊരു പ്രത്യേകതയുണ്ട്. ഒരിക്കൽ അതിൽ അഡിക്ടായിപ്പോയാൽ പിന്നെ മറ്റു ഭാഷാസിനിമകൾ കണ്ടാൽ നമുക്ക് ഒന്നും തോന്നില്ല. അത്രയ്ക്കും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കും കൊറിയൻ സിനിമകൾ.
Montage
Gnr - Thriller
Lang - Korean
നോ മേഴ്സിക്ക് ശേഷം എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു ചിത്രം.
വയലൻസും സെക്സും പരിധിയില്ലാതെ പറയുന്ന കൊറിയൻ സിനിമകളിൽ
#മൊണ്ടാഷ് വ്യത്യസ്തനായ് നിൽക്കാൻ പ്രധാന കാരണം ഈ ത്രില്ലർ ചിത്രത്തിൽ വയലൻസിനു പ്രാധാന്യമില്ല.
ചോരചാലിൽ പ്രതിനായകനെ വീഴ്ത്തുന്ന ടിപ്പിക്കൽ ഹീറോയെ *മൊണ്ടാഷ്* സമ്മാനിക്കുന്നില്ല.
15 വർഷം മുൻപ് കൊല്ലപ്പെട്ട തന്റെ മകളുടെ ഘാതകനെ നിയമത്തിനു മുന്നിലെത്തിക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ട അമ്മക്ക് അവസാന പിടിവള്ളിയായിരുന്നു
15 വർഷം പൂർത്തിയാകുന്ന ദിവസം (വ്യവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്- 15വർഷത്തിന് ശേഷം ഏതൊരു കുറ്റവാളിയും നിരപരാധിയാകും)
കുഞ്ഞ് മരിച്ച സ്ഥലത്ത്
ആരൊ കൊണ്ട് വെച്ച പൂച്ചെണ്ട്,
അതെ, ആ അവസാന ദിവസത്തേ അന്വേഷണത്തിൽ പ്രതിയെ കാണുന്നു,
പക്ഷേ ശ്രമം പരാജയപ്പെടുന്നു.
എന്നാൽ 15 വർഷത്തിന് ശേഷം അതേ മാതൃകയിൽ മറ്റൊരു കുറ്റകൃത്യം നടക്കുന്നു.
മികച്ച തിരക്കഥയും അതിനൊത്ത അവതരണവും കൂടിയാകുബോൾ മൊണ്ടാഷ്ഒന്നാന്തരം ത്രില്ലർ ആവുന്നു.
അമ്മ വേഷം ചെയ്ത സുന്ദരിയുടെ പ്രകടനം പറയാൻ വാക്കുകളില്ല
അത്രക്ക് മികച്ചതാണ്
പ്രത്യേകിച്ച് ക്ലൈമാക്സിലെ സെന്റി സീനുകൾ.
ത്രില്ലർ സിനിമ ആരാധകർ ഒരിക്കലും ഒഴിവാക്കരുത് ഈ ചിത്രം.

No comments: