Search This Blog

Thoughts on " The Corpse of anna fritz "

The Corpse of anna fritz

Gnr :- Thriller
Lang:- സ്പാനിഷ്
സ്പാനിഷ് ചിത്രങ്ങളുടെ ഭംഗിയും മേക്കിംഗിലെ ബ്രില്ല്യൻസും പിന്നെ ഒട്ടനവധി ത്രില്ലിംഗ് രംഗങ്ങളുമാണ് The Corpse of anna fritz എന്ന ചിത്രത്തേ ഇഷ്ട്ടപ്പെടുത്തുന്നത്.

Burn my Body എന്ന മലയാളം ഷോർട്ട് ഫിലിം കണ്ടവർക്ക് ഈ ചിത്രവുമായ് അകന്ന സാമ്യം കാണാനാകും, എന്നാൽ തീർത്തും വ്യത്യസ്ഥമാണ് ഈ ചിത്രം.

സ്പെയിനിലെ എല്ലാവരുടേയും സ്വപ്നനായികയാണ്  anna fritz, ഒരു ദിവസം കുളിമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച് കിടക്കുന്ന അവരെയാണ് ലോകം കാണുന്നത്, ജനങ്ങളുടെ വികാരം കണക്കാക്കി ശവശരീരം സൂക്ഷിച്ച ഹോസ്പിറ്റൽ പുറംലോകത്തേ അറിയിച്ചിട്ടില്ല. അടുത്ത ദിവസം പോസ്റ്റ്മോർട്ടത്തിനായ് മോർച്ചറിയിൽ സൂക്ഷിച്ച ബോഡിയുടെ ചിത്രങ്ങൾ അവിടുത്തേ ജീവനക്കാരനായ പയ്യൻ അവന്റെ 2 സുഹൃത്തുക്കൾക്ക് അയച്ച് കൊടുക്കുന്നു.
ജീവനറ്റ് കിടക്കുന്ന അവരുടെ ആരാധ്യതാരത്തേ കാണാൻ അവർ അവന്റെ കൂടെ മോർച്ചറിയിൽ എത്തുന്നു.
അവിടെ വെച്ച് അതിലൊരാൾക്ക് ശവശരീരത്തിൽ സെക്സ് ചെയ്യാൻ തോന്നുന്നതും എന്നാൽ ഞെട്ടിപ്പിക്കുന്ന ഒരു ട്വിസ്റ്റും  അതുവഴി പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് The Corpse of anna fritz എന്ന സ്പാനിഷ് ചിത്രം പറയുന്നത്.
alba ribas എന്ന സുന്ദരി നായികയുടെ ഗംഭീര പ്രകടനവും 3 പയ്യന്മാരും മാത്രമാണ് ഇതിൽ അഭിനയിച്ചത്.
ഗംഭീര ത്രില്ലർ ചിത്രമാണിത്, ഞാൻ കണ്ട the Body, invicible gust, Juliea's eyes എന്നീ സ്പാനിഷ് ചിത്രങ്ങളുടെ കൂടെ മറ്റൊരു മികച്ച ചിത്രം കൂടിയാണ് ഇത്.

ഡെഡ്ബോഡിക്ക് ജീവൻ വന്നാലൊ? വീണ്ടും അതിനെ കൊല്ലണ്ടേ! ഇല്ലെങ്കിൽ പുറംലോകം നമ്മളെ കല്ലെറിയും...
ഒരു മോർച്ചറിയ്ക്കുള്ളിൽ നടക്കുന്ന ത്രില്ലിംഗ് രംഗങ്ങളാൽ സമ്പന്നമായ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: