Search This Blog

Thoughts on " Midnight Runners "

Midnight Runners (2017)

Gnr :- Comic Thriller
Lang:- കൊറിയൻ
രസിച്ച് കണ്ടിരിക്കാവുന്ന നർമ്മത്തിൽ പൊതിഞ്ഞെടുത്ത ത്രില്ലർ ചിത്രമാണ് മിഡ്നൈറ്റ് റണ്ണേഴ്സ്. ഈ വർഷം പുറത്തിറങ്ങിയ ഈ ചിത്രം വമ്പൻ വിജയത്തോടൊപ്പം പ്രേക്ഷകപ്രീതിയും നേടി കൊറിയൻ ജനപ്രിയ ചിത്രങ്ങളിൽ ഇടംപിടിച്ച ചിത്രമാണ്.

പോലീസ് അക്കാഡമിയിലെ 2 സുഹൃത്തുക്കൾ, ട്രെയിനിംഗ് സമയത്തെ ബുദ്ധിമുട്ടുകളും സഹിച്ച് ജീവിക്കുന്ന അവർ ലീവ് ർ കൊടുത്ത് അവിടുന്ന് ഇറങ്ങി പട്ടണത്തിലെ ബാറിൽ പോകുന്നു, കുറേ കാലമായ് പെൺക്കുട്ടികളെ കാണാത്ത അവർ അത് ആസ്വദിക്കുന്നു. എന്നാൽ പോലീസിന്റെ രൂപഭംഗിയുള്ള അവരെ പെൺക്കുട്ടികൾക്ക് വേണ്ടിയിരുന്നില്ല, 
വിഷമിച്ച് അവിടം വിടുന്ന അവർക്കു മുന്നിൽ ഒരു സുന്ദരി നടന്നു നീങ്ങുന്നു, 
കുറച്ച് മുന്നിലെത്തിയതും അവളെ ഒരു സംഘം തട്ടികൊണ്ടുപോകുന്നു.

ഇത് കാണുന്ന ഇവർ പോലീസിൽ അറിയിക്കുന്നു. പക്ഷേ കാര്യമില്ലെന്ന് മനസ്സിലാക്കിയ ഇവർ സ്വയം അന്വേഷിക്കുന്നു,
സുഖകരമല്ലാത്ത  ഇവരുടെ അന്വേഷണം കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നു.
ഇതുവഴി വലിയ സംഘത്തേ നേരിടേണ്ടി വരുന്നു. 

രസകരമായ ഒരുപാട് രംഗങ്ങളുള്ള ചിത്രത്തിൽ നായകനടന്മാരുടെ പ്രകടനം ഗംഭീരമാണ്.
ചുമ്മാ നേരംപോക്കിന് കാണാവുന്ന ഡീസെന്റ് ത്രില്ലറാണ് ഈ ചിത്രം.

ഈ അഭിപ്രായം. വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: