Thoughts on " TUNNEL "
TUNNEL (2016)
Gnr :- Survival Thriller
Lang :- കൊറിയൻ
🔻 ''The chaser, yellow sea , old boy, The host, Bittersweet life" എന്നിങ്ങനെയുള്ള എക്കാലത്തേയും ഒന്നാന്തരം ത്രില്ലറുകളിൽ
വേഷമിട്ട പ്രിയതാരങ്ങളുടെ ചിത്രമാണ് ദി ടണൽ.
Ha Jung-woo നായകനായ ഈ ചിത്രത്തിൽ Rescue സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥനായുള്ള Oh Dal-su ന്റെ വേഷമാണ് കൈയ്യടി നേടുക.
Nam Ji-hyun ന്റെ 'മി-ന' എന്ന അഥിതി വേഷവും പ്രകടനവും മികച്ചതായിരുന്നു.
- Yadu EZr
കാർ സെയിൽസിൽ ജോലിചെയ്യുന്ന നായകൻ, തന്റെ കുഞ്ഞിനെ കാണാനുള്ള യാത്രയിൽ പെട്രോൾ അടിച്ച് 2 ബോട്ടിൽ വെള്ളവും വാങ്ങി പുതുതായ് നിർമ്മിച്ച ടണൽ വഴി പോകുകയാണ്. എന്നാൽ
ആ ടണൽ തകരുന്നു.
കാറിൽ അകപ്പെട്ട് പോകുന്ന അയാളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുറമേ നടക്കുമ്പോഴും ഇയാൾ അകപ്പെട്ട യഥാർത്ഥ സ്ഥലം കണ്ടു പിടിക്കാൻ പറ്റുന്നില്ല.
സീൻ by സീൻ ത്രില്ലിംഗ് രംഗങ്ങളായ ചിത്രമല്ല ടണൽ. ഇതിലെ നായകന് ഭയമുണ്ട്, മരണത്തേ കുറിച്ചോർത്തുള്ള ആശങ്കകൾ ഉണ്ട്. കുഞ്ഞിനേയും ഭാര്യയേയും ഓർക്കുമ്പോൾ അയാൾ കരയുന്നുണ്ട്, രക്ഷിക്കുമെന്ന പ്രതീക്ഷയുണ്ട്, 30 ദിവസത്തോളം നീണ്ടു നിൽക്കുന്ന അയാളുടെ പോരാട്ടത്തിൽ കുടിവെള്ളം തീരുമ്പോൾ മൂത്രം പോലും കുടിക്കേണ്ടിവരുന്നുണ്ട്.
ഒരാളുടെ ജീവനുവേണ്ടി ചിലവാക്കേണ്ടി വരുന്ന പണത്തേ ഓർത്ത് അധികാരികൾ അയാളെ മരണത്തിലേക്ക് തള്ളുന്ന രംഗങ്ങളുണ്ട്. ചാനൽ പ്രവർത്തകരുടെ പറഞ്ഞ് പഴകിയ അൽപത്തരമുണ്ട്, എന്നിങ്ങനെ
തുടങ്ങി സെമി റിയലിസമായി ഒരുക്കിയ ഈ മനോഹര ചിത്രം നിരാശപ്പെടുത്തില്ല.
പ്രധാന താരങ്ങളുടെ ഗംഭീര പ്രകടനവും പശ്ചാത്തലസംഗീതവും സംവിധാനമികവും ചേർന്നപ്പോൾ ടണൽ ഓർത്ത് വെക്കാൻ പറ്റിയ നല്ല ഓർമ്മയാകുന്നു.
#Last_word
അപകടങ്ങളിൽ വീരനായകനാകുന്നതിന് പകരം പരിമിധികളുള്ള ആശങ്കകളുള്ള നായകന്റെ അതിജീവനം കാണാം.
"My Rating :- 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》"Veteran" (കൊറിയൻ)
No comments: