Thoughts on " The Tiger : An Old Hunter's Tale "
The Tiger : An Old Hunter's Tale (2015)
Gnr :- Emotional thriller
Lang:- കൊറിയൻ
"oldboy , i saw the devil" എന്നീ ത്രില്ലറുകളിലെ ഇഷ്ട്ടതാരം Choi Min-sik ന്റെ മറ്റൊരു അത്ഭുത ചിത്രമാണ് The Tiger.
പുലിമുരുകൻ മാസ്സ് മസാലയിൽ ഒരുക്കിയ ആക്ഷൻ ചിത്രമാണെങ്കിൽ The Tiger എന്ന ഈ കൊറിയൻ ചിത്രം കടുവയുടേയും മനുഷ്യന്റേയും ആത്മബന്ധത്തിന്റെ കഥ പറയുന്നു. ക്ലാസ് രംഗങ്ങളിലൂടെ പൂർണ സംതൃപ്ത്തിയിൽ കണ്ടിരിക്കാവുന്ന ഒന്നാന്തരം ചിത്രമാണിത്.
പർവ്വത രാജാവ് എന്നറിയപ്പെടുന്ന ഒറ്റകണ്ണനായ കടുവ, കീഴ്പ്പെടുത്താൻ ശ്രമിച്ചവർക്കെല്ലാം മരണശിക്ഷ നൽകിയ തൂക്കത്തിലും കരുത്തിലും അമ്പരപ്പിക്കുന്ന ബുദ്ധിസാമർഥ്യത്തിലും രാജാവ് തന്നെയാണ് ഈ പർവ്വത രാജാവ്.
കഥ പറയുന്നത് ഒരു വേട്ടക്കാരനിലൂടെയാണ്. ഭാര്യയുടെ മരണശേഷം വേട്ട അവസാനിപ്പിച്ച് മരുന്ന് ശേഖരിച്ച് ജീവിക്കുന്ന അയാളും മകനും, എന്നാൽ കാട് ഭരിക്കുന്ന കടുവയുമായ് അയാൾക്ക് മുൻ ബന്ധമുണ്ട്.
ഒരിക്കൽ തോക്കിന്റെ മുന്നിൽ നിന്ന് കൊല്ലാതെ ജീവൻ തിരിച്ച് നൽകിയ അയാൾക്ക് മുന്നിൽ കടുവ നന്ദി കാണിക്കുന്നതും ചിത്രം പറയുന്നു.
അയാളുടെ മകൻ പട്ടാളത്തോടൊപ്പം ചേർന്ന് കടുവ വേട്ടക്ക് പോകുന്നു.
അവർക്ക് കടുവയെ കീഴ്പ്പെടുത്താൻ സാധിക്കുന്നില്ല, തന്റെ മകന്റെ ശവശരീരം കണ്ട വൃദ്ധനായ വേട്ടക്കാരൻ പ്രതികാരവും ഗവൺമെന്റിന്റെ ആവശ്യത്തിനും വേണ്ടി പർവ്വത രാജാവിനോട് ഏറ്റ് മുട്ടുന്നു.
സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ഒരു രംഗം പോലും ഈ ചിത്രത്തിലില്ല.
അതുകൊണ്ട് തന്നെ ഏറെ ഇഷ്ട്ടപ്പെടുത്തും ഈ ചിത്രം.
കൊറിയൻ ചിത്രങ്ങളുടെ അവതരണമികവ് ഈ ചിത്രത്തേ എന്നും ഓർക്കുന്ന മികച്ച സിനിമയുടെ ലിസ്റ്റിൽ ഇടം പിടിപ്പിക്കും. ത്രില്ലിംഗ് രംഗങ്ങളേക്കാൾ ആത്മബന്ധങ്ങൾക്ക് പ്രാധാന്യം കൊടുത്ത ഈ ടൈഗർ കാണാതിരിക്കരുത്.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: