Search This Blog

Thoughts on " MY SASSY GIRL "

My sassy girl (2001) 

Gnr - Romantic comedy 
Lang:- കൊറിയൻ
വമ്പൻ കഥയൊ മേക്കിംഗോ അവകാശപ്പെടാനില്ല എന്നാൽ 2 മണിക്കൂർ നേരം രസിപ്പിക്കും ഇടയ്ക്കൊന്ന് നൊമ്പരപ്പെടുത്തും ഈ കൊറിയൻ ചിത്രം.

ദി തീവ്സ് എന്ന ശരാശരി ത്രില്ലർ ചിത്രം കണ്ട് അതിലെ നായിക Jun ji Hyun ന്റെ മറ്റു ചിത്രങ്ങൾ തപ്പിയപ്പോൾ മുന്നിലേക്ക് വന്നതാണ് My sassy girl. പേരിലെ രസം കണ്ട് ഡൗൺലോഡ് ചെയ്തു.

വെള്ളമടിച്ച് ബോധമില്ലാതെ വഴിയോരത്ത് കണ്ട പെണ്ണിനെ അവിടെ നിന്നും രക്ഷിക്കുന്ന നായകൻ, പിന്നീട് അവർ തമ്മിലുള്ള റിലേഷനും പ്രണയവും
പറയുബോൾ ഓർത്തിരിക്കാൻ ഒരുപാട് മികച്ച രംഗങ്ങൾ നൽകിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

കണ്ടു കഴിഞ്ഞപ്പോൾ ഒരു തരം കൂൾ ഫീൽ ആയിരിക്കും. ആ ഫീൽ തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.

ഈ സിനിമ കൊറിയയിലെ ഏറ്റവും വലിയ ജനപ്രിയ ചിത്രമാണ്. എന്നാൽ
മലയാളത്തിൽ സത്യൻ അന്തിക്കാട് ഒരുക്കിയ ഒരു ദിലീപ്  ചിത്രം ഈ കൊറിയൻ സൃഷ്ട്ടിയുടെ വികലപതിപ്പാണെന്ന് പറയാതെ വയ്യ!
@YaduEZR

No comments: