Thoughts on " No tears for the Dead "
No tears for the Dead (2014)
Lang - കൊറിയൻ
Gnr - Emotional Thriller
വയലൻസും ആക്ഷനും ഒന്നിനൊന്ന് മെച്ചം.
കള്ളപ്പണവും മാഫിയ അക്രമവും പറഞ്ഞ് പഴകിയ കഥയാണെങ്കിൽ അങ്ങനൊരു കഥയിലെ കില്ലർ താൻ അറിയാതെ കൊന്നു പോകുന്ന ചെറിയ കുഞ്ഞും അതിന്റെ സങ്കടവുമായ് നിൽക്കുന്ന അയാൾക്ക് മുന്നിലേക്ക് വരുന്ന ആ കുഞ്ഞിന്റെ അമ്മയെ കൊല്ലാനുള്ള ക്വട്ടേഷനും അതിലൂടെ വരുന്ന പ്രശ്നങ്ങളും സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളുമായ് 2 മണിക്കൂർ ഞെട്ടിപ്പിക്കുന്ന മികച്ച സിനിമയാണ് No tears for the Dead.
ഗൂൻ എന്ന നായകനും മാൻജൂങ് എന്ന അമ്മ വേഷവും തമ്മിലുള്ള വൈകാരികബന്ധം വരച്ചുകാട്ടിയ ക്ലൈമാക്സ് എല്ലാവരേയും തൃപ്ത്തിപ്പെടുത്തുമെന്ന് ഉറപ്പ്.
ഇമോഷണൽ ത്രില്ലറുകൾ എല്ലാവരെയും ഇഷ്ട്ടപ്പെടുത്തില്ല, എന്നാൽ *No tears for the Dead* എന്ന ഈ കൊറിയൻ സൃഷ്ട്ടികണ്ട് നോക്കൂ. ഇഷ്ട്ടപ്പെടും.
Rating :- 3.5/5
#കണ്ടിരിക്കേണ്ട ചിത്രം
പരീക്ഷണങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരാണ് ഇന്നത്തെ താരം. അങ്ങനെയെങ്കിൽ താരത്തിന് വേണ്ടി സിനിമയുണ്ടാകട്ടെ..
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: