Search This Blog

Thoughts on " Hacksaw Ridge "

Hacksaw Ridge (2016) 

Lang - English 
Gnr - War / Drama
തന്റെ ആശയങ്ങളെ മരണത്തിന് മുന്നിൽ പോലും മടിക്കൂടാതെ മുറുകെ പിടിക്കുന്ന മാതൃക നായകൻ, 
ഗാന്ധിസവും സഹനമനോഭാവവും കൈമോശംവന്ന ലോകത്ത് വിപ്ലവമെന്ന പേരിൽ അക്രമങ്ങൾ അരങ്ങേറുബോഴും പ്രതികരിക്കാൻ സ്വന്തം ആശയങ്ങളുടെ കൂട്ടുകൂടി വിസ്മയിപ്പിക്കുന്ന വിജയം കൈവരിക്കുന്ന നായകൻ.

ഇതിനെല്ലാം മുകളിലാണ് ഹാക്സോ റിഡ്ജ് എന്ന സിനിമയും അതിലെ ഡെസ്മണ്ട് എന്ന നായകനും.

ജപ്പാനുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ വീടും സ്നേഹിച്ച പെണ്ണിനേയും വിട്ട് ആർമി ക്യാംപിലേക്ക് പോകുമ്പോൾ ഡെസ്മണ്ട് ഒരു പ്രത്യേകസ്വഭാവത്തിനുടമയായിരുന്നു. അവൻ ക്യാപിലെ പട്ടാളക്കാരോട് 2 കാര്യങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്

1. തന്റെ പ്രാർത്ഥനകൾക്ക് വേണ്ടി ശനിയാഴ്ച്ച ലീവ്,

2. എന്തു വന്നാലും താൻ തോക്ക് കൈകൊണ്ട് തൊടില്ല

ഇതു കേട്ട് ഹാലിളകിയ ഓഫീസേഴ്സ് കോർട്ട് മാർഷ്യൽ ചെയ്യുന്നതും അക്രമിക്കുന്നതും നിയമപരമായ് പോരാടി അവൻ തന്റെ അവകാശം നേടിയെടുത്ത് അതി ഭീകരാന്തരീക്ഷമായ യുദ്ധഭൂമിയിൽ തോക്കോ മറ്റ് ആയുദ്ധമോ ഇല്ലാതെ പോരാടുന്നു, ഞെട്ടിക്കുന്ന ക്ലൈമാക്സിനേക്കാളും എന്നെ അമ്പരപ്പെടുത്തിയത് ഇത് നടന്ന കഥയാണെന്ന് അറിഞ്ഞപ്പോഴാണ്.

ഇന്ത്യയേയും ഗാന്ധിസത്തേയും മോശമായ് ചിത്രീകരിച്ച രംഗമുണ്ട് സിനിമയിൽ, എന്നാൽ ഗാന്ധിസമെന്ന അഹീംസയിൽ കാലുകുത്തി വിജയം വരിച്ച നായകനു മുന്നിൽ തോക്കേന്തിയ പടയും പടത്തലവനും കാഴ്ച്ചക്കാരാകുന്നതും സിനിമ കാണിച്ചു തരുന്നു.

കാണേണ്ട സിനിമ, മനസ്സിലാക്കേണ്ട ആശയം. സിനിമയെ ഇഷ്ട്ടപ്പെടുന്നവരെ Hacksaw Ridge അത്ഭുതപ്പെടുത്തും.

#ഗംഭീരം😘

#കണ്ടിരിക്കേണ്ട  ചിത്രം
 
പരീക്ഷണങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരാണ് ഇന്നത്തെ താരം. അങ്ങനെയെങ്കിൽ താരത്തിന് വേണ്ടി സിനിമയുണ്ടാകട്ടെ..

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-@YaduEzr

No comments: