Search This Blog

Thoughts on " MY LITTLE BRIDE "

MY LITTLE BRIDE

Gnr - Drama , comedy
Lang - Korean
വളരെ രസകമായ ചിരിപ്പിച്ചും രസിപ്പിച്ചും കഥപറയുന്ന മികച്ച ചിത്രമാണ് MY LITTLE BRIDE.
പേര് സൂചിപ്പിക്കുന്നതെന്തോ അത് തന്നെയാണ് ചിത്രത്തിന് പറയാനുള്ളത്.

വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിലേക്ക് വരുന്ന നായകൻ, അവനോട് പ്രായമായ തന്റെ മുത്തച്ഛൻ സുഹൃത്തിന്റെ മകളെ കല്യാണം കഴിക്കാൻ പറയുന്നു, അവൾ ആണെങ്കിൽ സ്കൂൾ കുട്ടിയും. 
ആദ്യം വിസമ്മതിക്കുന്ന അവർക്ക് കുടുംബത്തിലെ വാശിക്ക് മുന്നിൽ കല്ല്യാണം കഴിക്കേണ്ടിവരുന്നു. പക്ഷേ കുറച്ച് നിബന്ധനകളും.....

നിയമപരമായ് മാത്രം കല്യാണം, പരസ്പരം ഇഷ്ട്ടമല്ലാത്ത അവർ ഒരേ ഫ്ലാറ്റിൽ, അവന് ജോലി കിട്ടുന്നത് അവളുടെ സ്കൂളിൽ. 

തുടങ്ങി കൺഫ്യൂഷൻ കോമഡിയും സിറ്റ്യൂഷൻ തമാശകളും, വൈകാരികമായ ക്ലൈമാക്സും അടങ്ങി പൂർണ തൃപ്ത്തിയും നൽകി ഒരു പക്ഷേ രണ്ടാമതൊരു കാഴ്ച്ചക്ക് കൂടി വഴിവച്ചേക്കാവുന്ന 
കുറ്റമറ്റ നല്ലൊരു ചിത്രമാണ് MY LITTLE BRIDE.

എല്ലാവരും മികച്ച രീതിയിൽ അഭിനയിച്ച ഈ ചിത്രത്തിൽ 
Yoong എന്ന ബാലതാരത്തേ (നായിക) 
പെട്ടെന്ന് മറക്കാനാകില്ല. 
ഓം ശാന്തി ഓശാനയിലെ നസ്രിയയെ ഓർമ്മിപ്പിക്കുന്ന അഭിനയവും കുട്ടിത്തവും എന്നാൽ ഈ പ്രായത്തിൽ കല്ലാണം കഴിക്കേണ്ടി വരുന്ന ജാള്യതയും അടങ്ങി ഗംഭീര പ്രകടനമായിരുന്നു യൂങ്ങിന്റെ നായികവേഷം.

#ഗംഭീരം😘

#കണ്ടിരിക്കേണ്ട കൊറിയൻ ചിത്രം
 
പരീക്ഷണങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരാണ് ഇന്നത്തെ താരം. അങ്ങനെയെങ്കിൽ താരത്തിന് വേണ്ടി സിനിമയുണ്ടാകട്ടെ..

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-@YaduEzr

No comments: