Thoughts on " A Hard Day "
താരത്തിന് വേണ്ടി സിനിമയുണ്ടാകട്ടെ..!
🔹 A hard Day (2014)
Gnr - ത്രില്ലർ
Lang - Korean
പേരു സൂചിപ്പിക്കുന്ന പോലെ ഒരു Hard ഡേയുടെ കഥയാണ് ചിത്രം പറയുന്നത്.
പോലീസ്കാരനായ നായകൻ, അയാളുടെ അമ്മ മരിച്ച ദിവസം, അതേ ദിവസം തന്നെ അയാളുടെ ഓഫീസിൽ റെയ്ഡ്, മരണ വീട്ടിൽ നിന്ന് കാറോടിച്ച് ഓഫീസിലേക്ക് പോകുന്നവഴി ആക്സിഡന്റ്, ഇടിച്ച ആൾ മരിക്കുന്നു. ആ ശവം കാറിൽ എടുത്ത് കൊണ്ട് പോകുന്നു, അമ്മയുടെ ശവസംസ്ക്കാരത്തിന് വേണ്ടി വീണ്ടും അയാൾക്ക്
വീട്ടിലേക്ക് വരേണ്ടിവരുന്നു. അതേ സമയം റെയ്ഡ് ചെയ്യുന്ന ഓഫീസേഴ്സ് കാറും പരിശോധിക്കണമെന്ന് പറയുന്നു. നിവൃത്തിയില്ലാതെ ശവം തന്റെ അമ്മയുടെ ശവപ്പെട്ടിയിലേക്ക് മാറ്റുന്നു....
പക്ഷേ മരിച്ച ആളുടെ ഫോൺ ബെല്ലടിക്കുന്നു,
അയാളുടേത് കൊലപാതകമായിരുന്നോ
അപകട ദൃശ്യം CCTV യിൽ പെടുന്നു......
എനിയെന്ത് നടക്കുമെന്ന് ഊഹിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള വയലൻസോ സെക്സോ ഇല്ലാത്ത ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത യമണ്ടൻ ത്രില്ലറാണ് A hard Day.
കൊറിയൻ ത്രില്ലറുകൾ ഇഷ്ട്ടപ്പെടുന്നവർ നിർബന്ധമായും ഈ ചിത്രം കാണുക, നായകനടന്റെ വൺമാൻഷോയിലും വില്ലൻ മികച്ച് നിന്നു.
#കണ്ടിരിക്കേണ്ട ത്രില്ലർ
പരീക്ഷണങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരാണ് ഇന്നത്തെ താരം. അങ്ങനെയെങ്കിൽ താരത്തിന് വേണ്ടി സിനിമയുണ്ടാകട്ടെ..
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: