Thoughts on " THE HIDDEN FACE "
#മികച്ച_അന്താരാഷ്ട്ര_ചിത്രങ്ങൾ കാണുകയും
അത്തരം ചിത്രങ്ങൾ ചർച്ചകളാവുകയും ചെയ്യുന്നതിൽ ഹോളിവുഡിനോളം പങ്ക്
കൊറിയൻ ചിത്രങ്ങൾക്കുമുണ്ട്.
#ത്രില്ലർ, #റിവെഞ്ച് ചിത്രങ്ങളുടെ ആരാധകർക്ക് ഇഷ്ട്ടപ്പെടുന്ന 2 സിനിമകളാണ്
1. #ദി_ഹിഡൻ_ഫേസ് (Spanish)
2. #sympathy_for_Lady_vengeance
(korean)
The Hidden Face
Lang:- Spanish
Thriller
പേര് സൂചിപ്പിക്കുന്ന പോലെ ആർക്കും അറിയാത്ത മറ്റൊരു ഭാഗത്തേ പറ്റിയാണ് ഈ ചിത്രം പറയുന്നത്.
അഡ്രിയാൻ എന്ന യുവസംഗീതഞനും അയാളുടെ 2 കാമുകിമാരുടേയും കഥയാണ് ചിത്രം.
ഹാഫ് ടൈം വരെ നല്ലൊരു പ്രണയ ചിത്രവും അതിന് ശേഷം ത്രില്ലറുമാണ് #ഹിഡൻ_ഫേസ്.
അഡ്രിയാന് തന്നെ മടുത്തോ എന്ന സംശയത്തിൽ കാമുകിയായ ബെലൻ അവനെ മനസ്സിലാക്കുവാൻ വേണ്ടി വീട്ടിലെ ആർക്കും അറിയാത്ത രഹസ്യമുറിയിൽ കയറുന്നു. എന്നാൽ ആ റൂമിന്റെ താക്കോൽ എടുക്കാൻ മറന്നുപോയ ബെലൻ അവിടെ പെട്ടു പോകുന്നു.
ശബ്ദമുണ്ടാക്കിയാൽ പുറത്തേക്ക് കേൾക്കില്ല, എന്നാൽ പുറത്തുള്ള കാര്യങ്ങൾ കണ്ണാടിയിലൂടെ കാണാം.
ശേഷം നടക്കുന്ന അന്വേഷണവും
അഡ്രിയാന്റെ പുതിയ കാമുകി ഫാബിയാനയും അവൾ വഴി അകപ്പെട്ട് കിടക്കുന്ന ബെലനെ കണ്ടെത്തുന്നതും ഈ ത്രില്ലർ ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു.
സ്പാനിഷ് ത്രില്ലറുകളുടെ ആരാധകർക്ക് ഇഷ്ട്ടമാകുന്നതരത്തിലുള്ള ചേരുവകൾ ചേർത്ത മികച്ച ചിത്രമാണ് ഹിഡൻ ഫേസ്.
No comments: