Search This Blog

Thoughts on " Sympathy for lady vengeance "

#മികച്ച_അന്താരാഷ്ട്ര_ചിത്രങ്ങൾ കാണുകയും 
അത്തരം ചിത്രങ്ങൾ ചർച്ചകളാവുകയും ചെയ്യുന്നതിൽ ഹോളിവുഡിനോളം പങ്ക്
കൊറിയൻ ചിത്രങ്ങൾക്കുമുണ്ട്.

 Sympathy For Lady Vengeance

Lang:- korean
revenge drama
vengeance സീരീസിലെ 3 ചിത്രങ്ങളിൽ രണ്ടാമത്തേ ചിത്രം #Oldboy കണ്ടവർ ആരും ഒരിക്കലും Lady vengeance കാണാതിരിക്കരുത്.

vengeance ( #പ്രതികാരം ), പേര് സൂചിപ്പിക്കുന്നത് പോലെ ഇത് പെണ്ണിന്റെ പ്രതികാരമാണ്.

19 അം വയസ്സിൽ ഒരു കൊച്ചു കുട്ടിയെ കൊന്ന് ജയിലിൽ പോയവൾ തന്റെ നിരപരാധിത്വം തെളിയിക്കാനല്ല മറിച്ച് ആ കുഞ്ഞടക്കം അയാൾ കാരണം മരിച്ച എല്ലാ കുഞ്ഞുങ്ങളുടെയും മരണത്തിന് പ്രതികാരം ചെയ്യാനാണ് അവൾ പ്ലാൻ ഉണ്ടാക്കിയത്.

അത് നടപ്പിലാക്കുന്നത് എങ്ങനെ എന്നാണ് ചിത്രം പറയുന്നത്.

മേക്കിംഗിലെ അപാര പ്രകടനമാണ് #Vengeance സീരീസുകളുടെ പ്രത്യേകത. 

പ്രാർഥിക്കുവാനും പശ്ചാത്തപിക്കുവാനും ഏറ്റവും യോഗ്യർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നവരാണ്, കാരണം അവിടെയാണ് പാപികൾ ഉള്ളത്.

നഷ്ട്ടപ്പെട്ട 15 വർഷത്തേ പറ്റിയോ തന്റെ കുഞ്ഞിനേ പറ്റിയോ ഒന്നുമല്ല ശ്വാസത്തിൽ പോലും തങ്ങി നിൽക്കുന്ന #പ്രതികാരമാണ് അവളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
അതിഗംഭീരമായ് പറഞ്ഞ ഈ ചിത്രം കൊറിയൻ സിനിമ പ്രേമികൾ തീർച്ചയായും കാണുക

@YaduEzr

No comments: