1233. 18+ Journey of love
ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും....
🔹.18+ Journey of love
Gnr :- Comedy Drama
Lang :- മലയാളം
സംവിധായകന്റെ ആദ്യ സിനിമയെ ഓർമ്മിപ്പിക്കും വിധം ഇവിടേയും പറയത്തക്ക കഥയൊന്നുമില്ല, അവശേഷിക്കുന്നതാണെങ്കിൽ ഒരു സിറ്റുവേഷനും അതിൽ തന്നെ കെട്ടി വലിക്കുന്ന ഒരു ലോഡ് സീനുകളും....
വലിയ ബോറടി നൽകുന്നില്ല എന്നത് ഒരു പോസിറ്റീവ് ആയി എടുത്താൽ വേണമെങ്കിൽ കണ്ടു തള്ളാവുന്ന ഒരു സാധാരണ പടം. അത് തിയേറ്ററിൽ നിന്ന് അല്ല എങ്കിൽ ഒരുപക്ഷേ ഇത്ര പോലും സാറ്റിസ്ഫാക്ഷൻ നൽകാൻ സിനിമയ്ക്ക് സാധിക്കണം എന്നുമില്ല...
കഥയിലേക്കും അഭിപ്രായത്തിലേക്കും വരാം...
ഒരു 'കല്ലുമാലക്കതിർ' പ്രേമവും അതിൻറെ പര്യവസാനമെന്നോണം ഒളിച്ചോട്ടവും ആദ്യം കാണിച്ചാണ് പടം തുടങ്ങുന്നത്... കണ്ണൂരിന്റെ പശ്ചാത്തലമുള്ളപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വാലിൽ കെട്ടിയുള്ള സ്ഥിരം നാട്ടുനടപ്പ് ഇവിടെയും ഉണ്ട്...
നായകൻ കമ്മ്യൂണിസ്റ്റാണ്, അല്ലെങ്കിൽ ഒരു 'അന്തംകമ്മി' ലെവൽ ക്യാരക്ടറാണെന്നു പറയുന്നതായിരിക്കും ശരി... അത് ഊട്ടിയുറപ്പിക്കാൻ ബസ് കത്തിക്കുന്ന രംഗവും പോലീസിന് കല്ലെറിഞ്ഞ് ഹർത്താൽ നടത്തുന്ന രംഗവുമൊക്കെ മതിയാകും.
ഒളിച്ചോട്ടത്തിനു ശേഷമുള്ള പ്രശ്നങ്ങളും പൊല്ലാപ്പുകളും കേസും ഒത്തുതീർപ്പും ആകെ തുകയിൽ അവസാനിപ്പിക്കാൻ എത്തുമ്പോൾ ജാതി രാഷ്ട്രീയത്തിലേക്ക് കൂടി മാറുന്ന കഥാഗതിയുമായി 18+ ഒരു നേരമ്പോക്ക് മാത്രമായി കണ്ടാൽ ചുമ്മാ കണ്ടിരിക്കാവുന്ന പടമാകുന്നുണ്ട്...
നസ്ലൻ ,മാത്യൂസ്, ബിനു പപ്പു , മനോജ് KU എന്നിവരുടെ പെർഫോമൻസിൽ തൃപ്ത്തനാണ്... നായികയെ സംബന്ധിച്ച് ആകെ മൊത്തം കിടുവാണെങ്കിലും പെർഫോം ചെയ്യാനുണ്ടായിരുന്ന കോടതി രംഗങ്ങൾ നല്ല വൃത്തിക്ക് ബോറാക്കി വെച്ചിട്ടുണ്ട്... കൂടാതെ മജിസ്ട്രേറ്റായി നിഖിലാ വിമലും, വക്കീലായി എത്തിയ രാജേഷ് മാധവനും കോമഡി എന്നും പറഞ്ഞു ബോറാക്കിയതായാണ് എനിക്കനുഭവപ്പെട്ടത്, നായകൻറെ വാലായി നടക്കുന്ന രണ്ടുപേർ സ്ഥിരം അജുവർഗീസ് സെറ്റപ്പിൽ ടെംപ്ലേറ്റ് ഫോമിൽ ചെയ്തെടുത്ത കഥാപാത്രങ്ങളാണ്, കോമഡി എന്ന പേരിൽ ഇരുവരും ചെയ്യുന്ന കോമാളിത്തരങ്ങൾ ഒന്നുരണ്ടിടത്ത് ചിരിപ്പിക്കുന്നെങ്കിലും പകുതിമുക്കാലും ശോകമാണ്.
വിഷ്വലി പടം നൈസാണ്, ഈ ജോണർ സിനിമകളിലെ നല്ല കളർഫുൾ വിഷ്വലുകളും തെറ്റില്ലാത്ത പാട്ടുകളും സൗണ്ട് മിക്സിങ്ങും 18+ലും പോസിറ്റീവ് വശമായി തന്നെ നിൽക്കുന്നുണ്ട്.
സംവിധായകനെ സംബന്ധിച്ച് ആദ്യപടം പോലെ തന്നെ വലിയ ബഡ്ജറ്റ് ഒന്നും മുടക്കാതെ നിന്നിടം നിന്ന് തിരിയുന്ന ചെറിയൊരു കഥയും അതിലേക്ക് വന്ന കുറെ കഥാപാത്രങ്ങളും വെച്ച്
മറ്റൊരു പടം കൂടി, തീയറ്റർ വിട്ട് വിട്ടിറങ്ങുമ്പോൾ മാത്യൂസിന്റെ ലാസ്റ്റ് ഡയലോഗ് മാത്രം എൻറെ ഓർമ്മയിൽ നിൽക്കുന്നുണ്ടായിരുന്നു, ബാക്കിയെല്ലാം കണ്ടിരിക്കുമ്പോൾ തന്നെ കളയേണ്ടി വന്ന ഒരു പടം.
ചുമ്മാ കണ്ട് തീർക്കാം, വേണമെങ്കിൽ മാത്രം.
MY RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - VOICE OF SATHYANADHAN
No comments: