1234. AN ACTION HERO
🔹 AN ACTION HERO
Gnr :- Action Drama
Lang :- ഹിന്ദി
സിനിമ കണ്ട ഭൂരിഭാഗം പേരും വാനോളം പുകഴ്ത്തുന്നത് കണ്ട് പ്രതീക്ഷയും താൽപര്യവും വെച്ച് കാണാനിരുന്ന സിനിമയാണ് 'ആൻ ആക്ഷൻ ഹീറോ.
ആയുഷ്മാൻ ,ജയദീപ്, നീരജ് മാധവ് എന്നിവരെ കൂടാതെ അക്ഷയ് കുമാറും കഥാപാത്രമായെത്തുന്ന ചിത്രം അനിരുദ്ധ് അയ്യരാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഒരു ത്രില്ലർ ഡ്രാമയുടെ വേഗതയും കഥ പറച്ചിൽ രീതിയും സിനിമയിലൂടെനീളമുണ്ട്... പലപ്പോഴും അത് പ്രേക്ഷകനിൽ ലാഗ് ആയിട്ടനുഭവപ്പെടുമെങ്കിലും പേസിൽ പടം ബോറടിപ്പിക്കുന്നില്ല...
കഥയിലേക്ക് വരാം,
ബോളിവുഡിലെ യങ് സൂപ്പർസ്റ്റാറാണ് മാനവ്.
തൻറെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ആവശ്യത്തിനായ് ഹരിയാനയിൽ എത്തുന്ന മാനവ് ഷൂട്ടിംഗ് അവസാനിച്ച ദിവസം രാത്രി തൻറെ പുതിയ കാറിൽ ടെസ്റ്റ് ഡ്രൈവിനായി പുറത്തേക്ക് ഇറങ്ങുകയും ചെയ്യുന്നു... ഹരിയാനയിലെ രാഷ്ട്രീയവും ഗുണ്ടായിസവുമൊക്കെ കൺട്രോൾ ചെയ്യുന്ന ഭൂര സിംഗിന്റെ അനിയനെ അബദ്ധവശാൽ മാനവ് കൊല്ലുന്നതോടെ കഥയുടെ ഗതി മാറുകയും പിന്നീട്
മാനവ് - ഭൂരസിംങ് എന്നിവർ തമ്മിലുള്ള ക്യാറ്റ് ആൻ്റ് മൗസ് ഗെയിം രീതിയിലുമാണ് സിനിമ പോകുന്നത്.
നല്ലൊരു തുടക്കമുള്ള സിനിമയാണ് ആക്ഷൻ ഹീറോ... എന്നാൽ കഥയിലെ കോൺഫ്ലിക്റ്റിന് ശേഷം പടം തീരുന്ന വരെ എന്നിലെ പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കാത്ത ഒരു വൺ ടൈം ചുമ്മാ വാച്ചബിൽ എന്ന വെർഡിക്റ്റിൽ കൊണ്ടു നിർത്താവുന്ന സിനിമയാകുന്നുണ്ട് ഇത്.
എപ്പോഴത്തെയും പോലെ ആയുഷ്മാൻ ഇതിലും കിടുക്കി, വില്ലനായി വന്ന ജയദീപ് അനിയൻറെ മരണശേഷം കാണിക്കുന്ന ആറ്റിറ്റ്യൂഡ് രണ്ടാം പകുതിയിലേക്ക് വരുമ്പോൾ കോമാളി സെറ്റപ്പിൽ സിനിമയെ മൂക്കുകുത്തിക്കുന്നുണ്ട്, നീരജും അക്ഷയ്കുമാറും താരതമ്യേനെ സ്ക്രീൻ ടൈം കുറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഇരുവരും സ്ക്രീനിൽ കാണാൻ നന്നായിരുന്നു..
ടെക്നിക്കലി എടുത്തുപറയാവുന്ന ഒന്നുമില്ലെങ്കിലും ആ ഏരിയയും മോശമല്ല, ആക്ഷൻ രംഗങ്ങളും തരക്കേടില്ല...
നല്ലൊരു ആദ്യപകുതിയും അതിനോട് ശരിവെക്കാത്ത രണ്ടാം പകുതിയും എല്ലാം പറഞ്ഞ് കോംപ്ലിമെന്റ് ആക്കിയ ക്ലൈമാക്സും കാണാൻ ആക്ഷൻ ഹീറോയെ ഒന്ന് കണ്ടു നോക്കാം...
MY RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - VOICE OF SATHYANADHAN
No comments: