Search This Blog

നാലു വോട്ടിനു വർഗീയത പറയുന്നവരുടെ കണക്കെടുത്താൽ

നാലു വോട്ടിനു വർഗീയത പറയുന്നവരുടെ കണക്കെടുത്താൽ കോൺഗ്രസിന് താഴെ മാത്രമേ സംഘിക്ക്  സ്ഥാനം ഉണ്ടാകു...
മിത്തും മിത്തുമണിയും സയൻസും ഇക്കൂട്ടർക്ക് ബോധ്യപ്പെടാത്തത് കൊണ്ടല്ല, പറഞ്ഞത് ഷംസീറാകുമ്പോൾ പേരിലെ പശ്ചാത്തലം കൊണ്ട് മുതലെടുത്താൽ വേർതിരിവിന്റെ രാഷ്ട്രീയം വർഗീയത കൂട്ടി വിളമ്പാം , മുതലെടുക്കാം എന്ന ബോധ്യത്തിലാണ് 
ഇന്നും ഇന്നലെയുമായ് കൈപ്പത്തിക്കുള്ളിലെ ഹിന്ദു ഉണർന്നത്...

പ്രിയ പ്രതിപക്ഷ നേതാവിനോട്,
അരിയും ധാന്യങ്ങളുമടക്കം മനുഷ്യൻ ഭക്ഷിക്കുന്ന സകലതിനും പൊള്ളുന്ന വിലയാണ്, ഗ്യാസും പെട്രോളും കറൻ്റുമടക്കം നിത്യജീവിതത്തിൽ  ഒഴിച്ചുകൂടാനാകാത്ത എല്ലാത്തിനും ആ വിലക്കയറ്റം ഉണ്ട്... 
പറഞ്ഞു പഴകി തേഞ്ഞ അത് മാറ്റി നിർത്തി മറ്റൊരു കാര്യം ഓർമ്മിപ്പിക്കാം,
കേരളത്തിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ക്രിമിനലുകളും ലഹരിപദാർത്ഥങ്ങളും രാഷ്ട്രീയ അതിക്രമങ്ങളും വ്യക്തിഗത ബുള്ളീങ്ങും മുതൽ മരണപ്പെട്ട ഒരാളെ അയാളുടെ ചിത കത്തി തീരുന്നതിനു മുൻപ് പൊതുമദ്ധ്യേ അവഹേളിക്കാനും അവഹേളിച്ചവനെ സപ്പോർട്ട് ചെയ്യാനും തരത്തിലുള്ള മാനസികാവസ്ഥ 
പഠിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്....

അതിനൊന്നും നേരം കാണിക്കാതെ
ഒരു ഉളുപ്പുമില്ലാതെ ഈ 2023ആം ആണ്ടിലും ഐതിഹ്യത്തിലെ കഥാപാത്രത്തിന്റെ തലയും വാലുമെടുത്ത് ചർച്ച ചെയ്യാനും പ്രസംഗിക്കാനും നേരം കളയുന്നത് രാഷ്ട്രീയപരമായിട്ടാണെങ്കിലും അല്ലെങ്കിലും അത് എതിർക്കപ്പെടേണ്ടതാണ്.

കെട്ടുകഥകളെ പൊളിച്ചെഴുതാനും ഇലാമ പഴം കഴിച്ച് അന്ധത ബാധിച്ച ഒരു സമൂഹത്തെ തിരുത്താനും വസ്തുത പഠിപ്പിക്കാനും വരും തലമുറയ്ക്ക് സാധിക്കും... ഇന്നത്തെ ഈ ചർച്ചകളെ അന്നവർ കളിയാക്കും ഉറപ്പായും പരിഹസിക്കും.

നാലു വോട്ടിനു വർഗീയത പറയുന്നവരുടെ കണക്കെടുത്താൽ കോൺഗ്രസിന് താഴെ മാത്രമേ സംഘിക്ക്  സ്ഥാനം ഉണ്ടാകു...
ഷംസീർ💯♥️

No comments: