Search This Blog

1237. ദി റൗണ്ടപ്പ്

🔹1237. ദി റൗണ്ടപ്പ്
Gnr :- Action
Lang :- കൊറിയൻ

വിയറ്റ്നാമിലേക്ക് വരുന്ന കൊറിയൻ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടു പോവുകയും തുടർന്ന് മോചനദ്രവ്യമായി പണം ആവശ്യപ്പെടുകയും എന്നാൽ പലപ്പോഴും പണം കൊടുത്തിട്ടും അവരെ കൊല ചെയ്യപ്പെടുന്നതും  സാധാരണമാണ്... 
ഇത്തരം അതിക്രമങ്ങൾ മറ്റൊരന്വേഷണത്തിന്റെ ഭാഗമായി
കൊറിയൻ മേജർ ക്രൈംസ് യൂണിറ്റിന്റെ ഡെപ്യൂട്ടി ലീഡറായ 'മാ സോക് ദോ' തിരിച്ചറിയുന്നതും തുടർന്ന് ഇതന്വേഷിക്കാൻ തുനിഞ്ഞിറങ്ങുന്നതുമാണ് സിനിമയുടെ കഥ.

കൊറിയൻ ലാലേട്ടൻ എന്ന് മലയാളികൾക്കിടയിൽ ചെല്ലപ്പേരുള്ള 'ഡോൺ ലീ' 2017ൽ നായകനായി വമ്പൻ ഹിറ്റാക്കി മാറ്റിയ ദി ഔട്ട്ലോസ് എന്ന ആക്ഷൻ സിനിമയുടെ രണ്ടാം ഭാഗമാണിത്... 

ആദ്യഭാഗത്തിലെ പോലെ ഡോൺലിയുടെ കിടിലൻ ഫെെറ്റും കോമഡിയും തന്നെയാണ് ഇത്തവണയും സിനിമയുടെ USP...

പോരായ്മയുടെ കോളം കാലിയാകാതിരിക്കാൻ അതിലേക്ക് കണ്ണോടിക്കുന്നവർക്ക്, ഒരായിരം ആവർത്തി പലയിടത്തും കണ്ടു മറന്ന ടെമ്പ്ലേറ്റ് ഫോം ത്രില്ലർ ഐറ്റം തന്നെയാണ് 
എന്നത് അതിനെ മികച്ചതായി എക്സിക്യൂട്ട് ചെയ്തെങ്കിലും പോരായ്മയായി വേണമെങ്കിൽ പറയാം... എന്നിരുന്നാലും ഡോൺലിയുടെ ആറ്റിറ്റ്യൂഡും ആക്ഷനും അതിനൊപ്പം നിൽക്കുന്ന കോമഡിയും എൻഗേജിംഗ് ആയ ഒരു ആക്ഷൻ എന്റർടെയ്നർ ആക്കി സിനിമയെ മാറ്റുന്നുണ്ട്...

എൻഗേജ് ചെയ്യിപ്പിക്കുന്ന വേഗതയുള്ള കഥാഖ്യാനവും നല്ലൊരു കഥാന്തരീക്ഷവും സിനിമയ്ക്കുള്ളതുകൊണ്ടുതന്നെ പടമെവിടെയും നിരാശപ്പെടുത്തുന്നില്ല.
കൂടാതെ കഥ ആവശ്യപ്പെടുന്ന നല്ല പെർഫോമൻസുകളും സൗണ്ട് വിഷ്വൽ ഡിപ്പാർട്ട്മെൻ്റും ത്രില്ലടിപ്പിക്കുന്ന എഡിറ്റിങ്ങും എല്ലാമായി റൗണ്ട് അപ്പ് കോമഡി കലർന്ന കൊറിയൻ ആക്ഷൻ ത്രില്ലറുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും റെക്കമെന്റ് ചെയ്യാവുന്ന സിനിമയാണ്...

MY RATING : 4/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - വോയിസ് ഓഫ് സത്യനാഥൻ😊 (satyam aayittum NEXT)

No comments: