Search This Blog

1241. രാമചന്ദ്ര ബോസ്സ് & Co.

🔹രാമചന്ദ്ര ബോസ്സ് & Co.

Gnr :- Comedy
Lang :- മലയാളം
റിപ്പീറ്റ് വാല്യു എൻ്റർടൈനറുകളിലൂടെ തന്റേതായ ഒരിടം നേടിയ അഭിനേതാവാണ് നിവിൻപോളി... 
സേഫ്സോൺ ആക്ടർ എന്ന പേരുമാറ്റാനായ് തുടരെത്തുടരെ ഓഫ് ബീറ്റ് പടങ്ങൾ ചെയ്ത് ഫീൽഡ് ഔട്ടിന്റെ വക്കിൽ നിൽക്കുന്ന നിവിൻ വീണ്ടുമൊരു കോമഡി പടത്തിന് ഡേറ്റ് കൊടുക്കുന്നു...

ഗ്രേറ്റ് ഫാദർ, മിഖായേൽ എന്നീ സിനിമകൾക്ക് ശേഷം ഹനീഫ് അദേനി സംവിധാനിച്ച മൂന്നാമത്തെ സിനിമയാണ് ബോസ് ആൻഡ് കോ... 
നിവിനെ കൂടാതെ വിനയ് ഫോർട്ട്, മമിതാ ബൈജു, ജാഫർ ഇടുക്കി എന്നിങ്ങനെ പേരറിയുന്നതും അറിയാത്തതുമായ വിരലിലെണ്ണാവുന്ന അഭിനേതാക്കളും വിഷ്ണു തണ്ടശ്ശേരിയുടെ സിനിമാട്ടോഗ്രാഫിയും നിഷാന്ത് യൂസഫിന്റെ എഡിറ്റിംങ്ങും മിഥുൻ മുകുന്ദന്റെ മ്യൂസിക്കും ചേർന്ന് ഏകദേശം 22 കോടിയോളം രൂപ ചിലവിട്ട് ലിസ്റ്റിൻ സ്റ്റീഫൻ, നിവിൻ പോളി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

ഓണം പോലൊരു വെക്കേഷന് ഹെയ്സ്റ്റ് ആക്ഷൻ കോമഡി കാറ്റഗറിയിൽ റിലീസാകുന്ന ഒരു സിനിമ പ്രേക്ഷകർക്കും പ്രൊഡ്യൂസർക്കും ഒരുപോലെ പ്രതീക്ഷയായിരിക്കും.. അതിൽ നിവിൻ പൊളിയ പോലൊരു ആക്ടർ കൂടിയാകുമ്പോൾ സിനിമയ്ക്ക് ഒരു മിനിമം ഗ്യാരണ്ടിയും ഉണ്ടാകും.....
BUT FOR A CHANGE, ഇവിടെ അവരാതങ്ങളുടെ കുത്തൊഴുക്കിൽ കാണുന്നവന്റെ സമനിലയെ ചോദ്യംചെയ്യുന്ന ഒന്നിനും കൊള്ളാത്ത ഒരു സൃഷ്ടിയും കൊണ്ടാണ് ബോസ്സും കൂട്ടരും തട്ടിപ്പിനെത്തിയിട്ടുള്ളത്...

നാലര കോടിയോളം രൂപ മാത്രം ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്ത് പ്രൊഡക്ഷൻഹൗസിന് ഭീമമായ നഷ്ടം ഉണ്ടാക്കിയ ചിത്രം ഹനീഫ് അദേനിയുടെ ദുർബല എഴുത്തിൻ്റെ ബാക്കിപത്രങ്ങളാണ്...

സാമ്പത്തിക പരാധീനതയുള്ള കുറച്ചുപേരെ നാട്ടിൽനിന്നും ദുബായിൽ എത്തിച്ച് ഒരു മോഷണം പ്ലാൻ ചെയ്യുന്ന രാമചന്ദ്രബോസ്... അവർക്കിടയിൽ  സംഭവിക്കുന്ന കോമഡിയും ഡ്രാമയും ഇമോഷനും.... മോഷ്ടിക്കേണ്ട വസ്തുവും അത് കൈവശം വയ്ക്കുന്ന സൈക്കോയും...
ഇതിന്റെയെല്ലാം പര്യവസാനം എന്നോണം ഒരു ബാക്ക്സ്റ്റോറിയും..
ഉഫ്!!!

സ്ക്രീനിൽ തലങ്ങും വിലങ്ങും പോകുന്ന കാറുകളും കിടിലൻ വിഷ്വലും പോസിറ്റീവ് ഗണത്തിൽ വേണമെങ്കിൽ പെടുത്താം. എന്നാൽ നിവിൻ പോളി അടക്കമുള്ള അഭിനേതാക്കളുടെ അറുബോറൻ പെർഫോമൻസും  കൂട്ടിയിട്ട് കത്തിച്ചതുപോലുള്ള ഹനീഫിന്റെ എഴുത്തും ഒരു തട്ടിക്കൂട്ടിനെ പ്രോ മാക്സ് അവരാതമാക്കി മാറ്റിയിട്ടുണ്ട്.

കണ്ടതോ കണ്ടു. ഇതിനുവേണ്ടി റിവ്യൂ എഴുതി വീണ്ടും സമയം കളയണ്ട എന്ന് കരുതിയതായിരുന്നു, പോട്ടെ പുല്ല്.

MY RATING : 0.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ചാവേർ

No comments: