1282. ഗുരുവായൂരമ്പല നടയിൽ
🔹ഗുരുവായൂരമ്പല നടയിൽ
Gnr. :- Comedy
Lang. :- മലയാളം
Author :- Yadu EZr
തൊണ്ണൂറുകളുടെ മധ്യത്തിൽ ജയറാം,മുകേഷ്, ജഗദീഷ് എന്നിവരൊക്കെ ഭാഗമാകുന്ന ആൾക്കൂട്ട ബഹള കൺഫ്യൂഷൻ കോമഡി സിനിമകളില്ലേ.... പ്രിയദർശൻ സിനിമകളെ ഒക്കെ ഓർമിപ്പിക്കുന്ന അതുപോലൊരൊന്ന് കാലംതെറ്റി ഈ 2024ൽ അടുക്കിപെറുക്കി തിയേറ്ററിൽ എത്തിച്ചാലെങ്ങനെ ഉണ്ടാകും?
അത്തരമൊരു ഉച്ചപടമാണ് ഗുരുവായൂർ അമ്പലനടയിൽ....
ബേസിൽ അവതരിപ്പിക്കുന്ന വിനു എന്ന കഥാപാത്രത്തിന്റെ കല്യാണവും അതിൻറെ ഒരുക്കങ്ങളും കാണിച്ചാണ് സിനിമ ആരംഭിക്കുന്നത്, പെണ്ണിൻറെ ചേട്ടൻ അഥവാ അളിയനുമായുള്ള വിനുവിൻ്റെ അതിഭീകര അടുപ്പവും ഇരുവരും തമ്മിലുള്ള കോംബോയും അത്യാവശ്യം ചിരിപ്പിക്കുന്നുണ്ട്... പിന്നീട് ആ കല്യാണം നടത്താനും അത് മുടക്കാനും ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളിലൂടെ വികസിക്കുന്ന കഥ പേര് അന്വർത്തമാക്കിക്കൊണ്ട് ഗുരുവായൂരിൽ വെച്ച് പര്യവസാനിക്കുന്നു.....
സിനിമയുടെ ഇൻട്രസ്റ്റിംങ് വശം ബേസിൽ - പ്രിത്വി കോംബോയാണ്, ഇരുവരും ക്ലൈമാക്സിന് തൊട്ടുമുൻപത്തെ കോൺഫ്ലിക്റ്റ് വരെ അത് ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്... കൂടാതെ ആദ്യപകുതിയിൽ വർക്കാവുന്ന സിറ്റുവേഷണൽ കോമഡിസും നല്ല രീതിയിൽ എൻറർടൈൻ ചെയ്യിപ്പിക്കുന്നുണ്ട്..
സിനിമയെ പിന്നോട്ട് വലിക്കുന്നത് അതിൻറെ രണ്ടാം പകുതിയാണ്, പ്രത്യേകിച്ചൊന്നും ഓഫർ ചെയ്യാത്ത രണ്ടാം പകുതിയിൽ വർക്ക് ഔട്ട് ആവാതെ പോകുന്ന ഒരുപാട് കോമഡി രംഗങ്ങളും എന്നിലെ പ്രേക്ഷകനെ അറുബോറെന്ന് തോന്നിപ്പിച്ച രണ്ടു പാട്ടുകളും ക്ലൈമാക്സിന്റെ കൂട്ടപൊരിച്ചിലിൽ തമാശയ്ക്ക് വേണ്ടി പണിയെടുത്ത് തല്ലിപ്പൊളിയാകുന്ന കുറച്ചധികം അനാവശ്യ രംഗങ്ങളുമൊക്കെയായ് കൊള്ളാവുന്നൊരു സിനിമ ശരാശരിക്കും താഴേയിലേക്ക് ലാൻ്റ് ചെയുന്ന കാഴ്ച്ചയാണ് പിന്നീട്.
രണ്ടാം പകുതിയെ കണ്ടിരിക്കാവുന്ന തരത്തിൽ എത്തിക്കുന്നത് ജോമോൻ ജ്യോതിർ അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രമാണ്, പുള്ളിക്കാരന്റെ അപാര ടൈമിംങ്ങും കൗണ്ടറും സിനിമയുടെ ആകെതുകയ്ക്ക് ഗുണമായി വന്നിട്ടുണ്ട്... വിഷ്വൽ സൈഡും കളറിങ്ങും പേസും ജോണറിനോട് അടുത്തു നിൽക്കുന്നവയാണ്.
കേട്ടു മടുത്തൊരു കഥയും കണ്ടു മടുത്ത അതിൻ്റെ ആഖ്യാനവും
തരക്കേടില്ലാത്ത തമാശയിലും ആർക്കും റിലേറ്റ് ചെയ്യാവുന്ന സന്ദർഭങ്ങൾ കൊണ്ടും നേരമ്പോക്കിന് കണ്ടു മറക്കാവുന്ന ഒരു സിനിമയാക്കി വിപിൻദാസ് മുന്നിലെത്തിച്ചിട്ടുണ്ട്...
പ്രത്യേകിച്ച് ഒരു ടെൻഷൻ ക്രിയേറ്റ് ചെയ്യാനൊന്നും സിനിമയ്ക്ക് സാധിക്കുന്നില്ലെങ്കിലും ആദ്യവസാനം ബോറടിയില്ലാതെ കണ്ടു തീർക്കാം... മോളിവുഡിന്റെ ഇന്നത്തെ ട്രെൻഡ് അനുസരിച്ച് ഗുരുവായൂർ അമ്പലനടയിൽ ഒരു വമ്പൻ വിജയം തന്നെ നേടിയേക്കും.
#GuruvayurAmbalanadayil
MY RATING : 3/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - ''അദ്ദോമുഖം"
👏👏👏
ReplyDelete