1305. അബിഗെയിൽ
🔹1305. അബിഗെയിൽ
Gnr. :- Action
Lang. :- ഇംഗ്ലീഷ്
Author :- Yadu EZr
ഓൺലൈനിലെ ഗംഭീരാഭിപ്രായങ്ങൾ കണ്ട് കാണാനിരുന്ന് നിരാശപ്പെട്ട സിനിമയായിരുന്നു Ready Or Not... ചോരക്കളിയുദ്ദേശിച്ച് തലങ്ങും വിലങ്ങും വെട്ടിയ പടം എന്നിലെ സിനിമാസ്വാദകന് തലവേദന മാത്രമാണ് നൽകിയത്.. യാതൊരുവിധത്തിലും ആ സിനിമ എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. അതേ സംവിധായകരുടെ ഏകദേശം അതേ ഗണത്തിൽ പെടാവുന്ന അബിഗെയിൽ എന്ന സിനിമ ഈ വർഷം പുറത്തിറങ്ങിയിരുന്നു...
12 വയസ്സുകാരിയായ അബിഗെയിൽ എന്ന പെൺകുട്ടിയെ ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോവുകയും ഇവരെ ഈ ദൗത്യത്തിന് അയച്ചവരുടെ നിർദ്ദേശമനുസരിച്ച് ഒരു ദിവസം ആളൊഴിഞ്ഞ ഒരു വീട്ടിൽ താമസിപ്പിക്കുകയും ചെയ്യുന്നു...
കുട്ടിയുടെ അച്ഛൻറെ കയ്യിലെ പണമായിരുന്നു അവരുടെ ഉദ്ദേശം... അതിനായി അവർ വലിയ പ്ലാനിങ്ങിൽ നടത്തിയ ഈ കിഡ്നാപ്പിംഗ് പാളുന്നതും പൊള്ളുന്നതും ആ വീട്ടിൽ എത്തിപ്പെടുന്നതിനുശേഷമാണ്...
തരക്കേടില്ലാതെ തുടങ്ങിയ സിനിമ ആദ്യപതിനഞ്ച്മിനിറ്റിൽ കൈവരിച്ച വേഗതയും ആക്കവും പിന്നീട് ഒരു തല്ലിപ്പൊളി ലെവലിലേക്ക് മാറുകയാണ്.
ബാക്കിയത്രയും ഒരു ഹൈപോയിൻ്റ് പോലും നൽകാതെ ഒരു ഇൻട്രസ്റ്റിംഗ് പ്ലോട്ടിനെ കണ്ടുമടുത്ത അയലിൽ തൂക്കി നശിപ്പിച്ചുവെച്ചിട്ടുണ്ട് ഈ ചിത്രം.
MY RATING : 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr
NEXT - "ഗഗനചാരി"
"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."
No comments: