1306. കനകരാജ്യം
🔹കനകരാജ്യം
Gnr. :-Drama
Lang. :- മലയാളം
Author :- Yadu EZr
'കനകരാജ്യം' സിനിമയ്ക്ക് അഭിപ്രായമെഴുതുന്നവർ കാശു വാങ്ങിയാണ് ആ പണി ചെയ്യുന്നതെന്ന് പൊതുവേ ഒരു സംസാരമുണ്ട്... ഒരുപക്ഷേ ഈ അഭിപ്രായത്തിന് താഴെയും "എത്ര കിട്ടി?? " എന്നും ചോദിച്ചു ആളെത്തിയേക്കാം...
I don't care what people think or say about me, I know who I amൽ നമ്പുന്നതുകൊണ്ട് അവർക്കൊരാശ്വാസത്തിനായ് പറയുകയാണ് ഇത് പെയ്ഡ് ആണെന്ന് തന്നെ കരുതിക്കോളൂ... താഴെയുള്ള ബാങ്ക് സ്റ്റേറ്റ്മെൻറ് എഡിറ്റഡ് ആണെങ്കിലും ഒരു പ്രൂഫ് ആയി കരുതിയേക്കണേ....
A/c *2053 Debited for Rs:200000 on 03-07-2020 13:33:48 by Mob Bk ref no **8555 Avl Bal Rs:760000.62.If not you, Call 0222243 -Union Bank of India
മലയാളത്തിലെ ബോംബ്ലാസ്റ്റിക് പ്രൊഡ്യൂസറാരാണെന്ന് ചോദിച്ചാൽ അജിത്ത് വിനായകയുടെ പേരായിരിക്കും ആദ്യ സ്ഥാനത്തുണ്ടാവുക.... ഇനിയിപ്പോൾ കൊള്ളാവുന്ന ഒരു പടം ചെയ്താൽ നാലാൾ അറിയാതെ അത് ഒതുക്കി തീർക്കാനും വിനായക ചേട്ടനറിയാം... അതിൻ്റുദാഹരണമാണ് ഗഗനചാരിയും കനകരാജ്യവുമൊക്കെ.
'കുംബാരീസ്, സത്യം മാത്രമേ ബോധിപ്പിക്കു' എന്നീ സിനിമകൾ സംവിധാനം ചെയ്ത സാഗർ ഹരി സംവിധാനം ചെയ്ത കനകരാജ്യം
ഇന്ദ്രൻസ് , മുരളി ഗോപി, രാജേഷ് ശർമ, ലിയോണ ലിഷോയ്, കോട്ടയം രമേശ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ഈമോഷണൽ ഡ്രാമ കാറ്റഗറിയിൽ പെടുന്ന സിനിമയാണ്.
ആർമിയിൽ നിന്ന് കുക്ക് ആയി റിട്ടയർ ആയതിനുശേഷം കുടുംബത്തോടൊപ്പം സ്വൈര്യജീവിതം നയിച്ചു വരുന്ന രാമനാഥൻ എന്ന ഇന്ദ്രൻസ് കഥാപാത്രം ഇപ്പോൾ നഗരത്തിലെ ഒരു ജ്വല്ലറിയുടെ കാവൽക്കാരനാണ്... അങ്ങനെ ഒരു ദിവസം അയാളുടെ ജ്വല്ലറിയിൽ ഒരു മോഷണം സംഭവിക്കുന്നു....
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രാരാബ്ധത്തിൽ മുങ്ങി നിൽക്കുന്ന മുരളി ഗോപിയുടെ വേണു എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളും ജ്വല്ലറിയിലെ മോഷണവും ഇതേതുടർന്ന് രാമനാഥനും വേണുവും അവരുടെ മാറുന്ന ജീവിതങ്ങളും പേറുന്ന സമ്മർദ്ദങ്ങളും തരക്കേടില്ലാത്തൊരു കഥയുടെ
നല്ല അവതരണം കൊണ്ട് കൊള്ളാവുന്നൊരു സിനിമയാക്കി കനകരാജ്യത്തെ മാറ്റുന്നുണ്ട്...
പേഴ്സണലി മുരളി ഗോപിയുടെ പെർഫോമൻസ് നന്നായി ഇഷ്ടപ്പെട്ടു... അയാളുടെ ജീവിതവും പ്രശ്നങ്ങളും കുടുംബവുമൊക്കെ നമുക്ക് റിലേറ്റ് ചെയ്യാൻ പെട്ടെന്ന് സാധിക്കും...
ഇന്ദ്രൻസിന്റെ പെർഫോമൻസും നന്നായിരുന്നു... പ്രത്യേകിച്ച് ക്ലൈമാക്സിൽ മുരളി ഗോപിയോട് പറയുന്ന രംഗമൊക്കെ എന്ത് രസമായിട്ടാണ് ഇന്ദ്രൻസ് ചെയ്തു വെച്ചിട്ടുള്ളത്.
കൂടാതെ , അല്പം മുടന്തുള്ള 'തൊത്തി' എന്ന കഥാപാത്രത്തെ രാജേഷ് ശർമ സിനിമയിലുടനീളം ഗംഭീരമാക്കിയിട്ടുണ്ട്... പുള്ളിയുടെ ഇതുവരെയുള്ള കരിയറിലെ വളരെ മികച്ചൊരു കഥാപാത്രം തന്നെയാണ് തൊത്തി.
ഈ സിനിമയിലെ കഥാപാത്രങ്ങളും അവർ കടന്നു പോകുന്ന സാഹചര്യങ്ങളുമൊക്കെ റിയൽ ലൈഫിൽ നമ്മൾ കാണുന്ന പലരെയും ഓർമ്മിപ്പിച്ചേക്കാം...
തുടക്കം മുതൽ തീരുന്ന വരെ ഒരേ പേസിൽ പോകുന്ന വേഗത കുറഞ്ഞ ആഖ്യാനം ഈ കഥ ആവശ്യപ്പെടുന്നുണ്ട്... വലിയ യുദ്ധം പ്രതീക്ഷിക്കാതെ ഇമോഷണലി പ്രേക്ഷകനെ കണക്റ്റാക്കുന്ന തരക്കേടില്ലാത്തൊരു സിനിമയെ പ്രതീക്ഷിച്ച് ടിക്കറ്റെടുത്താൽ ആദ്യാവസാനം കണ്ടിരിക്കുന്ന പ്രതീക്ഷയ്ക്കും തൊട്ടുമുകളിൽ നിൽക്കുന്ന കനകരാജ്യം കണ്ടിറങ്ങാം.
MY RATING : 3/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr
NEXT - "പാർട്ട്നേഴ്സ്"
"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."
No comments: