1307. കിൽ
🔹കിൽ
Gnr. :- Action
Lang. :- ഹിന്ദി
Author :- Yadu EZr
പലജാതി അടിപ്പടങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും... അടിപ്പൊട്ടേണ്ടിടത്ത് അസ്ഥി പൊട്ടുന്ന തരത്തിലുള്ള ബ്രൂട്ടൽ വയലന്റ് ആക്ഷൻ സിനിമകൾ ഇന്ത്യയിൽ താരതമ്യേന കുറവോ, ഇല്ല എന്നോ പറയേണ്ടവയാണ്...
ആ കൂട്ടത്തിലേക്കുള്ള എൻട്രിയാണ് ഹിന്ദി ചിത്രം 'കിൽ'.
തുടക്കം മുതൽ തീരുന്ന വരെ അടിയോടടി നടക്കുന്ന 'THE RAID 1&2, THE NIGHT COMES FOR US, FURY' പോലുള്ള സിനിമകൾ ഈ ജോണർ സങ്കല്പങ്ങളുടെ തന്നെ പൂർണ്ണതയാണ്..
ബ്രൂട്ടൽ വയലൻ്റ് രംഗങ്ങളാൽ സമ്പന്നമായ ആക്ഷൻ സെറ്റ്പീസുകളും ഇന്റൻസ് എക്സൈറ്റ്മെൻ്റിൻ്റെ പരമാവധിയും പ്രേക്ഷകനെ അനുഭവപ്പെടുത്തുന്ന ആ സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ഗംഭീര ആക്ഷൻ വിരുന്നാണ് കിൽ....
NSG കമാൻഡോ ആയ അമൃത് എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്...
തൻറെ കാമുകിയുടെ എൻഗേജ്മെന്റ് വാർത്തയറിഞ്ഞ് നാട്ടിലെത്തിയ അമൃത്..... ശേഷം അവളും കുടുംബവും സഞ്ചരിക്കുന്ന ട്രെയിനിൽ അവളെ കാണാനെത്തുകയും അതേ ട്രെയിനിൽ കവർച്ചയ്ക്കുവേണ്ടി എത്തിയ നാൽപതോളം വയലൻ്റ് ക്രിമിനലുകളും ഇരുവരും തമ്മിലുണ്ടാകുന്ന നോൺ സ്റ്റോപ്പ് ആക്ഷനുമാണ് സിനിമ പ്രേക്ഷകന് നൽകുന്നത്...
ഒന്നേ മുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം പലകുറി കണ്ട ആ ടെംപ്ലേറ്റ് കഥ തന്നെയാണ് ഇവിടേയും ആവർത്തിക്കുന്നത്.. പലപ്പോഴും അത് പ്രെഡിക്റ്റബിളാകുന്നുമുണ്ട്... പക്ഷേ അതൊന്നും സിനിമയുടെ രസംകൊല്ലിയല്ലാതാകുന്നത് നല്ല പെർഫോമൻസുകളും സിരയിൽ രോമാഞ്ചം നിറയ്ക്കുന്ന ഔട്ട്സ്റ്റാൻഡിങ് ആക്ഷൻ ബ്ലോക്കുകളും സീറ്റ് എഡ്ജ് ഫീലിംങ്ങിലവസാനിപ്പിക്കുന്ന സ്പീഡി നരേഷനും കൊണ്ടാണ്.
അമൃത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നായകനും ഇഞ്ചിഞ്ചായ് കൊല്ലപ്പെടാൻ പ്രേക്ഷകരാഗ്രഹിച്ച വില്ലനും ആശിഷ് വിദ്യാർത്ഥിയും നായികയുമടക്കം നല്ല പെർഫോമൻസുകൾ എടുത്തു പറയേണ്ടവ തന്നെയാണ്... കൂടാതെ സിനിമയിലെ 90% രംഗങ്ങളും ട്രെയിനിന്റെ അകത്തുള്ളവയാണ്... അവിടെ വരുന്ന വിഷ്വലും, സൗണ്ടും, കട്ട്സും, ആർട്ടും, മേക്കപ്പും, ലൈറ്റിങ്ങും തുടങ്ങി എല്ലാ മേഖലയിലും ചിത്രം മികവു പുലർത്തുന്നുണ്ട്....
പ്രേക്ഷകനുമായി ഒരു ഇമോഷണൽ കണക്ട് ഉണ്ടാക്കാനും അതുവഴി സ്ക്രീനിൽ നടക്കുന്ന ചോരക്കളിക്ക് നായകൻ്റെ പക്ഷത്ത് പ്രേക്ഷകനെ എത്തിക്കാനും സിനിമയ്ക്ക് പൂർണമായും സാധിക്കുന്നുണ്ട്... വില്ലന്മാർ ക്രൂരമായ മരണം അർഹിക്കുന്നവരാണെന്ന് നമ്മൾക്ക് തോന്നിപ്പിക്കുന്ന വിധത്തിൽ ഒരുക്കിയെടുത്ത ചിത്രം ക്രൂരതയിൽ നിന്ന് അതിക്രൂരമായ മരണം വില്ലന്മാർക്ക് നൽകി പ്രേക്ഷകനെ പക്ഷം ചേർക്കാൻ ഈ സിനിമയ്ക്ക് പൂർണമായും സാധിച്ചിട്ടുണ്ട്....
കരൻ ജോഹറിൻ്റെ പ്രൊഡക്ഷനിൽ എത്തിയ ഈ ചിത്രം നിഖിൽ നാഗേഷ് ഭട്ട് ആണ് എഴുതി സംവിധാനം ചെയ്തത്... അഭിനന്ദനങ്ങൾ ടീം കിൽ...
MY RATING : 4.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr
NEXT - "പാർട്ട്നേഴ്സ്"
"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."
No comments: