1308. നല്ല നിലാവുള്ള രാത്രി
🔹നല്ല നിലാവുള്ള രാത്രി
Gnr. :- Thriller
Lang. :- മലയാളം
Author :- Yadu EZr
ജേക്കബ് ഈരാളി എന്ന പ്രൊഫൈലിലൂടെയാണ് ഈ സിനിമയുടെ ട്രെയിലറിനെ കുറിച്ചറിയുന്നത്... യൂട്യൂബിൽ കയറി കണ്ടപ്പോൾ എന്തോ ഒരു കിടിലൻ ഐറ്റം മലയാളത്തിലേക്ക് വരുന്നുണ്ടെന്നാണ് ആദ്യം തോന്നിയത്.... കഴിഞ്ഞദിവസം ഓൺലൈൻ സ്ട്രീമിങ്ങിൽ പടം കണ്ടു തീർത്തപ്പോൾ തിരുപ്പതിയായി.....
സാന്ദ്ര തോമസിന്റെ നിർമ്മാണത്തിൽ മർഫി ദേവസി എഴുതി സംവിധാനം ചെയ്ത ആക്ഷൻ ബേസ് സ്ലാഷർ ഡ്രാമയാണ് നല്ല നിലാവുള്ള രാത്രി...
ബാബുരാജ്, ചെമ്പൻ വിനോദ് , ജിനു ജോസഫ്, ബിനു പപ്പു എന്നിങ്ങനെ ചെറിയൊരു താരനിരയിലെത്തിയ ചിത്രം അജയ് ഡേവിഡ് കാച്ചാപള്ളിയുടെ സിനിമട്ടോഗ്രാഫിയും കൈലാഷ് മേനോന്റെ സൗണ്ടും ആകെ മൊത്തത്തിൽ ഒരു ചന്തം സിനിമയ്ക്ക് നൽകുന്നുണ്ട്.
സിനിമയിലേക്ക് വരുമ്പോൾ, ഒരു ഓർഗാനിക് ഫാം നടത്തുന്ന നാല് സുഹൃത്തുക്കളും അവരുടെ കോളേജ് സീനിയറായ കുര്യൻ എന്ന ബാബുരാജ് കഥാപാത്രവും വർഷങ്ങൾക്കുശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും കുര്യൻ അവർക്കിടയിലേക്ക് ഷിമോഗയിലെ വിൽക്കാൻ വെച്ച ഒരു സ്ഥലത്തെക്കുറിച്ച് പറയുകയും അതിലെ തിരിമറികളും തുടർന്ന് അവർ ഷിമോഗയിലെത്തുന്നതും അവിടെ അവരെ കാത്തിരിക്കുന്ന പ്രശ്നങ്ങളുമാണ് സിനിമ...
കേൾക്കുമ്പോൾ രസം തോന്നുന്ന ഒരു കഥയെ തരക്കേടില്ലാതെ ഒരുക്കിവെച്ച ആദ്യപകുതിയിൽ നിന്ന് ചെമ്പൻ്റെ കഥാപാത്രം എത്തുകയും തുടർന്ന് സിനിമ പിടിവിട്ട് താഴെ പോവുകയും അവിടെ കിടന്നു അലറുന്ന ക്ലൈമാക്സും ഏൽക്കാതെ പോകുന്ന അതുവരെയെ ഒരു മോശം അനുഭവമാക്കി തന്നെ നിർത്തുന്നുണ്ട്.
പറയാൻ പോകുന്ന കഥയെക്കുറിച്ച് ഒരു വ്യക്തത ഇല്ലാത്തവരുടെ ഇപ്പോഴത്തെ സ്ഥിരം പരിപാടിയാണ് രണ്ടാം ഭാഗത്തിനായി മാറ്റിവെക്കുന്ന ക്ലൈമാക്സ്.. ഇവിടെ എന്തോ ഒരു പഞ്ച് ലൈനൊക്കെ പറഞ്ഞ് അങ്ങനെ ഒരു മാറ്റിവെക്കൽ ഉണ്ടെങ്കിലും ' കണ്ടതോ കണ്ടു... ' എന്ന അവസ്ഥയിലായിരിക്കും പ്രേക്ഷകർ.
MY RATING : 1/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr
NEXT - "ഗഗനചാരി"
"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."
No comments: