1309. ഇന്ത്യൻ 2
🔹1309. ഇന്ത്യൻ 2
Gnr. :- Vigilante/Action
Lang. :- തമിഴ്
Author :- Yadu EZr
സമീപകാല ശങ്കർ സിനിമകളും പണംപാറ്റിയെത്തുന്ന കാട്ടവരാധം സീക്വലുകളും ഓർമ്മയിലുള്ളതുകൊണ്ട് റിലീസിന് മുൻപേ ഒട്ടും പ്രതീക്ഷയില്ലാത്തൊരു സിനിമയായിരുന്നു ഇന്ത്യൻ 2. എന്നിട്ടും അതിനു തല വെച്ചത് എൻറെ കഴപ്പ് എൻറെ വലിയ കഴപ്പ്.....
ഇന്ത്യൻ എന്ന ക്ലാസിക് അപ്പ്രീസിയേഷൻ ലഭിച്ചൊരു സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കുമ്പോൾ എന്തില്ലെങ്കിലും പറയാൻ ഒരു കഥ നിർബന്ധമായും ഉണ്ടായിരിക്കണം... എന്നാലിവിടെ ശങ്കരനും കൂട്ടരും ലൈക്കയുടെ കുറച്ച് കോടികൾ വെള്ളത്തിലിട്ട് കിളവൻ താത്തയുടെ കോമാളിത്തരങ്ങൾ കൊണ്ട് അങ്ങേയറ്റം അരോചകമാക്കുകയാണ് പടമുടനീളം....
പല വിഭാഗത്തിൽ പെടുന്ന അഴിമതികൾക്കും പ്രശ്നങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയ വഴി പ്രവർത്തിക്കുന്ന , പ്രതിഷേധിക്കുന്ന നാലുപേരിലൂടെയാണ് സിനിമ തുടങ്ങുന്നത്... ഒരുവേള അവർ പഴയ ഇന്ത്യൻ താത്തയെ അന്വേഷിക്കുകയും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു... അങ്ങനെ താത്ത വരുന്നു.
കമൽഹാസൻ , സിദ്ധാർത്ഥ്, ബോബി സിംഹ, നെടുമുടി വേണു, രാകുൽ എന്നിങ്ങനെ അഭിനേതാക്കളുടെ നിരയിൽ ശങ്കർ ഒരുക്കിയ ഈ ചിത്രത്തിന് സംഭാഷണമെഴുതിയത് ജയമോഹനാണ്.. അനിരുദ്ധിൻ്റെ സൗണ്ടും രവിവർമ്മന്റെ സിനിമാട്ടോഗ്രാഫിയും ശ്രീകർപ്രസാദിന്റെ എഡിറ്റിങ്ങുമായെത്തിയ ഇന്ത്യൻ 2 മുകളിൽ പറഞ്ഞ ഒന്നിൻ്റേയും ക്വാളിറ്റി എവിടെയും കാണാനില്ലാത്ത സിനിമയാണ്.
കമലഹാസന്റെ കരിയറിലെ ഏറ്റവും മോശം സിനിമയും പെർഫോമൻസും... അനിരുദ്ധിൻ്റെ ഏൽക്കാതെ പോകുന്ന പാട്ടയടി... സീരിയസ് ആയ രംഗങ്ങൾ കോമഡിയാകുന്ന കഥയും സംഭാഷണങ്ങളും... പിന്നെ മേക്കപ്പ്, ഉഫ് ഫീകരം.....
ഇങ്ങനെ മൂന്നു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ എടുത്തു പറയത്തക്ക ഒന്നും തന്നെ നല്ലതായി എനിക്കനുഭവപ്പെടാത്ത അങ്ങേയറ്റം അരോചകമായ പടപ്പാണ് ഇന്ത്യൻ 2.
MY RATING : 0.5/5
സിനിമയുടെ അവസാനം മൂന്നാം ഭാഗത്തിന്റെ വിഷ്വലുകൾ കാണിക്കുന്നുണ്ട്... ഇന്ത്യൻ എന്ന ആദ്യ ചിത്രത്തെ മാറ്റിനിർത്തി രണ്ടാം സിനിമയുമായി മാത്രം കമ്പയർ ചെയ്യേണ്ടിവരുമ്പോൾ ഒരുപക്ഷേ ഇതിനേക്കാൾ മികച്ചൊരു ഔട്ട്പുട്ട് മൂന്നാം ഭാഗത്തിൽ കണ്ടേക്കാം... ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും പേടിക്കും എന്ന പോലെ മൂന്നാം ഭാഗത്തിന് ടിക്കറ്റെടുക്കാൻ പലകുറിയൊന്ന് ചിന്തിക്കും.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr
NEXT - "ഗഗനചാരി"
"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."
No comments: